Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലയില്‍ ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കിയത് ഏഴുപേര്‍

21 Mar 2026 19:14 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇന്ന്(ശനിയാഴ്ച) നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് ഏഴുപേര്‍. കോട്ടയം, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ രണ്ടുപേര്‍ വീതവും ചങ്ങനാശേരി,കടുത്തുരുത്തി,പുതുപ്പള്ളി എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് പത്രിക നല്‍കിയത്.

ഇതോടെ ജില്ലയില്‍ ഇതുവരെ പത്രിക നല്‍കിയവരുടെ എണ്ണം എട്ടായി. നാളെ(ഞായര്‍) പത്രിക സ്വീകരിക്കില്ല. മാര്‍ച്ച് 23 തിങ്കള്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി.

പത്രികകളുടെ സൂക്ഷ്മ പരിശോധന 24 ന് നടക്കും.





Follow us on :

More in Related News