Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2026 19:55 IST
Share News :
കടുത്തുരുത്തി: പ്ലസ് ടു/ വി.എച്ച.എസ.സി പഠനത്തോടൊപ്പം പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് രണ്ടു വർഷത്തെ മെഡിക്കൽ/ എൻജിനീയറിംഗ്് പ്രവേശന പരീക്ഷാ പരിശീലനത്തിനായി 10,000 രൂപ വീതം അനുവദിക്കുന്ന 'വിഷൻ പദ്ധതി'യുടെ രണ്ടാം ഘട്ട അപേക്ഷ ക്ഷണിച്ചു.
സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എൽ.സി തത്തുല്യം യോഗ്യതയുള്ള വിദ്യാർഥികൾക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പത്താം ക്ലാസിൽ യഥാക്രമം എ2, എ ഗ്രേഡുകൾ നേടി വിജയിച്ചിട്ടുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകൾ ഫെബ്രുവരി 28വരെ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ സ്വീകരിക്കും. ഫോൺ : 0471 2737238, 2737239.
Follow us on :
Tags:
More in Related News
Please select your location.