Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിക്കുളങ്ങര ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ എസ് .സി - എസ് ടി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.

23 Jul 2024 19:13 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


വെള്ളിക്കുളങ്ങര ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ എസ് .സി - എസ് ടി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.


വെള്ളിക്കുളങ്ങര ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ മാരാംകോട് കമ്മ്യൂണിറ്റി ഹാളില്‍ എസ് .സി - എസ് ടി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.  എക്‌സൈസ് വകുപ്പ്, ഗ്രാമ പഞ്ചായത്ത്, ട്രൈബല്‍ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കിഫ്ബി എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അദാലത്ത് ചാലക്കുടി ഡി.വൈ.എസ്.പി. കെ. സുമേഷ് ഉദ്ഘാടനം ചെയ്തു.വെള്ളിക്കുളങ്ങര ഐ.എസ്.എച്ച്.ഒ കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  മറ്റത്തൂര്‍ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് അശ്വതിവിബി , കോടശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ര് കെ.പി. ജെയിംസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കോടശേരി പഞ്ചായത്തംഗം ഡെന്നി വര്‍ഗ്ഗീസ്, മറ്റത്തൂര്‍ പഞ്ചായത്ത് അംഗം എന്‍.പി അഭിലാഷ്, വെള്ളിക്കുളങ്ങര എസ്.ഐ എം. അഫ്‌സല്‍ , കെ.ടി,ജോഷി , ട്രൈബല്‍ ഓഫീസര്‍ സവിത , വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍, ഊര് മൂപ്പന്‍ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു എസ് സി-എസ് ടി സംഘടകളെ പ്രതിനിധീകരിച്ച് ആദിവാസി ക്ഷേമ സമിതി ജില്ല- സെക്രട്ടറി യു.ടി. തിലകമണി, കെ.പി.എം.എസ് സംസ്ഥാനകമ്മിറ്റി അംഗം പി.കെ. സുബ്രന്‍ ,എസ് സി - എസ് ടി അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന ട്രഷറര്‍ തിലകന്‍ കുന്നുമ്മേല്‍ എന്നിവര്‍ എസ് സി എസ് ടി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അദാലത്തില്‍ അവതരിപ്പിച്ചു. .മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍ര് ഷാന്റോ കൈതാരത്ത്, അംഗങ്ങളായ വി.എസ്. നിജില്‍, ചിത്ര സൂരജ് എന്നിവര്‍ സന്നിഹിതരായി.  ജനമൈത്രി ബീറ്റ് ഓഫീസര്‍ മുഹമ്മദ് സാലി, സ്റ്റേഷന്‍ റൈറ്റര്‍ പി.ആര്‍.ഡേവീസ് ,എസ്.ഐ. സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News