Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 23:39 IST
Share News :
തലയോലപ്പറമ്പ് : ക്രിസ്മസ് ഗീതങ്ങൾക്കൊപ്പം ചുവട് വച്ച് നൂറു കണക്കിന് സാന്താ ക്ലോസുമാർ തിരുപ്പിറവിയുടെ വരവറിയിച്ച്
കഥകളുടെ സുൽത്താൻ്റെ നാട്ടിലെ
രാജവീഥികൾ ആത്മ ഹർഷമണിയിച്ചു. ഭൂമിയിൽ സമാധാനം എന്ന പേരിൽ തലയോലപ്പറമ്പ് മേഖലയിലെ ഇരുപത് ക്രൈസ്തവ ഇടവകകളുടെയും മറ്റും സംയുക്താ ഭിമുഖ്യത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി മൈതാനിയിൽ വിപുലമായ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചായിരുന്നു
സാന്താമാർ നഗര വീഥികൾ കീഴടക്കിയത്.
വർണശബളമായ സാന്റാഘോഷ യാത്ര,ക്രിസ്മസ് സംഗമം, സാംസ്‌കാരിക സമ്മേളനം, നൃത്തരൂപങ്ങൾ, സംഗീതശില്പങ്ങൾ, സ്നേഹവിരുന്ന് എന്നിവ ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടി. വൈകിട്ട് 4 ന് വൈക്കം ഡി.വൈ. എസ്. പി സിബിച്ചൻ ജോസഫ് ക്രിസ്മസ് സാന്റാ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സ്‌നേഹ സംഗമത്തിന് ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ദീപം തെളിച്ച് ക്രിസ്മസ് സന്ദേശം നൽകി. റവ. ഡോ. ജ്യോതിസ് പോത്താറ,റവ. ഫാ. റെനി ജോൺ പുന്നൻ , റവ. ഫാ. ടോണി കോട്ടക്കൽ,റവ. ഫാ. ജോബി കണ്ണാലയിൽ,റവ. ഫാ. പോൾ കോട്ടക്കൽ,റവ. ഫാ. ഡെന്നിസ് ജോസഫ് കണ്ണമാലിൽ, റവ. ഫാ. അനീഷ്. പി. ജോസഫ്,റവ. ഫാ. സോണി പട്ടരുപറമ്പിൽ,റവ. ഫാ. ജെറിൻ ജോസ് പാലത്തിങ്കൽ,റവ. ഫാ. ലിജിൻ ജോൺ തോപ്പിൽ,റവ. ഫാ. ബിനു. ടി. ജോൺ,റവ. ഫാ. അലക്സ് മേക്കാം തുരുത്തി,ജെയിംസ് ജോസഫ് കുറ്റിയാം കോണത്ത്, റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, പ്രൊഫ. പയസ്കുട്ടോമ്പറമ്പിൽ, ജോൺസൺ ആൻ്റണി കൊച്ചുപറമ്പിൽ, പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടന്നു.തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി, പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളി, സെന്റ് മൈക്കിൾസ് പള്ളി, വെള്ളൂർ
സെന്റ് സ്റ്റീഫൻസ് സി. എസ്. ഐ പള്ളി, ഇറുമ്പയം സെന്റ് ജോസഫ് പള്ളി, മേവെള്ളൂർ മേരി ഇമ്മാക്യൂലേറ്റ് പള്ളി, കാരിക്കോട്
സെന്റ് മേരീസ് യാക്കോബായസുറിയാനി പള്ളി, വെള്ളൂർ മാർത്തോമാ പള്ളി വെള്ളൂർ, ഫാമിലി ക്നാനായപള്ളി, സെന്റ് മേരീസ്ഗിരി സീനായ് യാക്കോബായ സുറിയാനി പള്ളി വടകര,സെന്റ് സ്റ്റീഫൻസ് സി. എസ്. ഐ പള്ളി വടകര,സെന്റ് സെബാസ്റ്റ്യൻസ് പള്ളി പ്രസാദഗിരി,സെന്റ് ലൂക്സ് സി. എസ്. ഐ പള്ളി വരിക്കാംകുന്ന്,സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളി ബ്രഹ്‌മ മംഗലം,സെന്റ് മേരീസ് ക്നാനായപള്ളി കരിപ്പാടം,മോർഔഗേൻ യാക്കോബായസുറിയാനി പള്ളി മണകുന്നം മറവൻതുരുത്ത്,മോർഔ ഗേൻ ഓർത്തഡോക്സ് സുറിയാനിപള്ളി മണകുന്നം മറവൻ തുരുത്ത്,സെന്റ് മേരീസ്പള്ളി വല്ലകം,ഇൻഫന്റ് ജീസസ് പള്ളി വടയാർ എന്നീ പള്ളികളായിരുന്നു മുഖ്യ സംഘാടകർ. തലയോലപ്പറമ്പ് ആശാഭവൻ സ്‌പെഷൽ സ്കൂൾ, തലയോലപ്പറമ്പ് സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കീഴൂർ സെൻ്റ് ജോസഫ്സ് സ്കൂൾ എന്നിവരും ചടങ്ങിൽ പങ്കാളികളായി.
Follow us on :
Tags:
More in Related News
Please select your location.