Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി കെ.ടി. നഗർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നഗരസഭ പ്രാഥമിക സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി പി ഐ എം കെ.ടി നഗർ ബ്രാഞ്ച് കമ്മറ്റി സായ്ഹാന ധർണ്ണ സംഘടിപ്പിച്ചു.

17 Jan 2025 19:34 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : പരപ്പനങ്ങാടി പ്രൈമറി കുടുംബരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന കെ.ടി. നഗർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നഗരസഭ പ്രാഥമിക സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി പി ഐ എം കെ.ടി നഗർ ബ്രാഞ്ച് കമ്മറ്റി സായ്ഹാന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ പരപ്പനങ്ങാടി നഗരസഭ പ്രതിപക്ഷ നേതാവ് തുടിശ്ശേരി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.


പി. സുനിൽകുമാർ അധ്യക്ഷത വഹിച്ച ധർണ്ണയിൽ സി പി ഐ എം പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി കെ. ധർമ്മരാജൻ, ഡിവിഷൻ 28 കൗൺസിലർ എം. ജൈനിഷ എന്നിവർ സംസാരിച്ചു. സി പി ഐ എം കെ ടി നഗർ ബ്രാഞ്ച് അംഗം ഇ. അസ്കർ സ്വാഗതവും, ബ്രാഞ്ച് സെക്രട്ടറി കെ.പി. മഹേഷ് നന്ദിയും പറഞ്ഞു. 




Follow us on :

More in Related News