Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 10:10 IST
Share News :
നിലമ്പൂർ : നിലമ്പൂർ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. സുരക്ഷാ ഷൂസ്, ഗ്ലൗസ്, മാസ്ക്, റെയിൻകോട്ട് തുടങ്ങിയ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സണ്‍ ഷൗക്കത്തലി കൂമഞ്ചേരി അധ്യക്ഷനായി.
തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ആയിരത്തോളം തൊഴിലാളികളിൽ സ്ഥിരമായി തൊഴിലെടുക്കുന്ന നാനൂറോളം പേർക്കാണ് ആദ്യഘട്ടത്തിൽ ഉപകരണങ്ങൾ നൽകിയത്. തൊഴിൽസ്ഥലങ്ങളിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്.
തരിശുഭൂമികൾ കൃഷിയോഗ്യമാക്കൽ, കയ്യാല നിർമ്മാണം, റോഡ് കോൺക്രീറ്റിങ്, ഡ്രെയിനേജ് ശുചീകരണം, തോട് നവീകരണം, കിണർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നഗരസഭയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ മുസ്തഫ കളത്തുംപടിക്കൽ, മുംതാസ് ബാബു, സുരേഷ് പാത്തിപ്പാറ, മേരീസ് ഷിബു, സ്മിത മോൾ, കൗൺസിലർമാരായ ഷെഫീഖ് മണലോടി, ഇസ്ഹാഖ് അടുക്കത്ത്, ഫ്രാൻസിസ് അമ്പലത്തിങ്ങൽ, പി.കെ ഉമ്മർ നാണി, ശിഹാബ് ഇണ്ണി, ഇ.എസ് മുജീബ്, പി.ടി കുഞ്ഞിമുഹമ്മദ്, നഗരസഭാ സൂപ്രണ്ട് സഹാബുദ്ദീൻ, തൊഴിലുറപ്പ് എൻജിനീയർ കെ. രേഷ്മ, സി.ഡി.എസ് പ്രസിഡന്റ് സാലി ബിജു തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.