Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 11:57 IST
Share News :
മടവൂർ: ചക്കാലക്കൽ അങ്ങാടിക്ക് സമീപം നിർത്തിയിട്ടിരുന്ന ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ബസിന്റെ രണ്ട് ബാറ്ററികൾ മോഷണം പോയി. നവംബർ 17ന് രാത്രി നടന്ന മോഷണം ബുധനാഴ്ച രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്.
രാവിലെ ബസ് എടുക്കുന്നതിനായി ജീവനക്കാർ എത്തിയപ്പോഴാണ് ബാറ്ററികൾ മോഷണം പോയ വിവരം അറിയുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതർ കുന്നമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി.
മോഷണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തണമെന്നും സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.