Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളോത്സവം സമാപിച്ചു

18 Nov 2026 10:06 IST

Jithu Vijay

Share News :

തവന്നുർ : തവനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. തൃക്കണാപുരം ജി.എൽ.പി സ്കൂളില്‍ സമാപന സമ്മേളനം വി.എസ് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി അബൂബക്കർ സിദ്ദിഖ് അധ്യക്ഷനായി. പിന്നണി ഗായകൻ എടപ്പാൾ വിശ്വൻ മുഖ്യാതിഥിയായി. 


സംസ്ഥാന സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ സ്കൂൾ, രാജ്യാന്തര അത്‌ലറ്റിക് മത്സരങ്ങളിൽ മെഡൽ നേടിയ സലീം തവനൂർ, തുടർ സാക്ഷരതാ രംഗത്ത് 25 വർഷം പൂർത്തിയാക്കിയ കെ.പി പുഷ്പ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.


തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു. സമാപനത്തോടനുബന്ധിച്ച് ശലഭം കൂരട അവതരിപ്പിച്ച കൈകൊട്ടികളി, കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന തിരുവാതിരക്കളി തുടങ്ങിയവയും അരങ്ങേറി.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സുനിത, ജില്ലാ പഞ്ചായത്തംഗം മെഹറുന്നീസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. അബ്ദുൽ ജലീൽ, എം.കെ മുത്തു, കെ.വി ബിന്ദു, ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.ടി വാസുദേവൻ, ദിവ്യ വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News