Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ കെഎസ്ഇബി നടത്തുന്ന നീക്കംവില പോവില്ല ; യംങ്ങ് ഡമോക്രാറ്റ് കെഎസ്ഇബി ഓഫീസ് മാർച്ച് നടത്തി

18 Nov 2026 12:40 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ചെറുമുക്കിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ കെഎസ്ഇബി നടത്തുന്ന നീക്കംവില പോവില്ലെന്ന് യം

ങ് ഡെമോക്രാറ്റ് മലപ്പുറം ജില്ലാ ഓർഗനൈസിംഗ് ജോയിൻ സെക്രട്ടറി യൂസഫ് മലപ്പുറം പ്രസ്താവിച്ചു


തിരൂരങ്ങാടി ചെറുമുക്കിൽ സ്റ്റേ കമ്പിയിൽ നിന്ന് വൈദ്യുതി ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൻ്റെ കാരണം ട്രാക്ടർ ഡ്രൈവറുടെ പ്രവർത്തിയാണെന്ന് കാണിച്ച് കെഎസ്ഇബി നൽകിയ പരാതിയിൽ പ്രതിഷേധിച്ച് മലപ്പുറം യംങ്ങ് ഡമോക്രാറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽവെന്നിയൂർ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം


വലിയ ദുരന്തം ആകേണ്ട അവസ്ഥയിൽ നിന്ന് കുട്ടികളെ അടക്കം രക്ഷിച്ച ട്രാക്ടർ ഡ്രൈവറെ ഇരയാക്കി കെഎസ്ഇബി ജീവനക്കാരെ രക്ഷിക്കാനുള്ള നടപടി വില പോവില്ല, കേവലം 10 ലക്ഷം രൂപ മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയത് കൊണ്ട് തീരുന്നതല്ല ആ കുടുംബത്തിന് ഏറ്റ ആഘാതം 50 ലക്ഷം രൂപ നഷ്ടപരിഹാരം വൈദ്യുതി വകുപ്പിൽ നിന്നുണ്ടായനിസ്സംഗതക്ക്നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.


വർഷങ്ങളായി ഈ ഭാഗത്ത് അപകട ഭീഷണിയിൽ ആയ വൈദ്യുതി ലൈനിന്റെ അവസ്ഥകൾ നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹരിക്കാത്തത്ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു രാവിലെ വെന്നിയൂരിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കെഎസ്ഇബി ഓഫീസിൽ മുന്നിൽ പോലീസ് തടഞ്ഞു തുടർന്ന പ്രതിഷേധത്തിൽ മുഹമ്മദാലി എടരിക്കോട്, യാസർ എന്നിവർ സംസാരിച്ചു,

Follow us on :

More in Related News