Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാഭ്യാസത്തിൽ ആർഎസ്എസ് അജണ്ട ചെറുക്കണം; സംസ്ഥാനങ്ങൾക്ക് പ്രവർത്തനപദ്ധതിയുമായി കോൺഗ്രസ്

30 Sep 2026 06:30 IST

NewsDelivery

Share News :

ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കങ്ങളെ ചെറുക്കാൻ കേരളം ഉൾപ്പെടെയുള്ള കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് എഐസിസി നിർദേശം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ചേർന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിലാണ് നിർദേശം. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന് യോഗം നിർദേശിച്ചു. സംസ്ഥാനതലത്തിൽ സെമിനാറുകൾ സംഘടിപ്പിച്ച് ബദൽ വിദ്യാഭ്യാസ നയത്തിന് രൂപം നൽകണമെന്നും ദേശീയ തലത്തിലും സെമിനാർ നടത്തി വിഷയം ചർച്ച ചെയ്യണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. വൈസ് ചാൻസലർമാരിലൂടെ വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകൾ ഉൾപ്പെടെ ആർഎസ്എസ് അജണ്ടയായി കോൺഗ്രസ് നേതൃത്വം വിശേഷിപ്പിക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രിമാർ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണമെന്നും യോഗത്തിൽ നിർദേശിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് നടപ്പാക്കുന്നത് ‘വിഷലിപ്തമായ അജണ്ട’യാണെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News