Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2026 08:25 IST
Share News :
മറ്റൊരു പോസ്റ്റിൽ, ഫാത്തിമ തഹ്ലിയയും യു.ഡി.എഫ് നേതൃത്വവും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പരിഹസിക്കുകയും സംസ്ഥാന സർക്കാരിനെതിരായ രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട അക്കൗണ്ടുകളിൽ എൽ.ഡി.എഫ് അനുകൂലമായ മറ്റ് രാഷ്ട്രീയ പോസ്റ്റുകളും കാണാം. അതേസമയം, ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉടമസ്ഥത, പലപ്പോഴും സജീവ രാഷ്ട്രീയ പ്രവർത്തകരുടേതല്ല. ഒരു പോസ്റ്റിൽ അക്കൗണ്ട് ഉടമ ഖത്തറിൽ ജോലി ചെയ്യുന്നതായി അവകാശപ്പെടുന്നുണ്ട്. . കുറ്റിച്ചിറയിലെ വോട്ടുചിത്രം സംബന്ധിച്ച് രാഷ്ട്രീയ ചർച്ചകളും ഇതിനകം സജീവമാണ്. യു.ഡി.എഫ് സീറ്റ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷം 2,273ൽ നിന്ന് 436 ആയി കുറഞ്ഞു. കഴിഞ്ഞ തവണ 1,467 വോട്ടുണ്ടായിരുന്ന എൽ.ഡി.എഫിന്റെ വോട്ട് ഇത്തവണ 2,275 ആയി ഉയർന്നപ്പോൾ യു.ഡി.എഫിന്റെ വോട്ട് 3,740ൽ നിന്ന് 2,711 ആയി കുറഞ്ഞു. പോളിങ് ശതമാനത്തിലും കുറവുണ്ടായി; ഇത്തവണ 54.38 ശതമാനമായിരുന്നു പോളിങ്.
ഭൂരിപക്ഷം കുറഞ്ഞതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിങ് ശതമാനം കുറഞ്ഞതാണ് ഭൂരിപക്ഷം കുറയാനുള്ള കാരണമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത് ജില്ലാ ലീഗ് നേതൃത്വത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.