Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2025 01:08 IST
Share News :
വൈക്കം: ശൈവ ചൈതന്യം പെയ്തിറങ്ങിയ വൃശ്ചിക രാത്രിയിൽ അനുഗ്രഹ വർഷം ചൊരിയാൻ ഋഷഭവാഹനമേറി ശ്രീമഹാദേവൻ. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്‌ടമി ഉത്സവത്തിൻ്റെ ഏഴാം ദിവസം നടന്ന ഋഷഭവാഹനം എഴുന്നള്ളിപ്പ് ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് സായൂജ്യമായി. വൈക്കത്തഷ്‌മിയുടെ പ്രധാന ചടങ്ങായ ഋഷഭവാഹന എഴുന്നള്ളിപ്പ് ഞായാറാഴ്ച രാത്രി 11നാണ് നടന്നത്. ഋഷഭവാഹനം എഴുന്നള്ളിയുടെ ഭഗവാൻ്റെ ദർശനത്തിനായി വൈകിട്ട് മുതൽ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. മഹാദേവൻ തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനമരുളുന്നുവെന്നാണ് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ തീർത്ത കാളയുടെ പുറത്ത് ഭഗവാൻ്റെ തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത പടിഞ്ഞാറെടത്ത് ഇല്ലത്തെ 40 മൂസതുമാർ ചേർന്നാണ് ഋഷഭവാഹനം എഴുന്നള്ളിച്ചത്. നാദസ്വരം, പരുഷവാദ്യം, പഞ്ചാരിമേളം, ചെണ്ടമേളം, ഘട്ടിയം എന്നിവയും വെള്ളി വിളക്കുകളും രണ്ട് സ്വർണ്ണക്കുടകളും നെറ്റിപ്പട്ടം കെട്ടിയ 12 ഗജവീരന്മാരും, ആലവട്ടവും വെൺചാമരവും മുത്തുക്കുടകളും സായുധ പോലീസ് സേനയും മഹാദേവരുടെ എഴുന്നള്ളത്തിന് അകമ്പടിയായി.
Follow us on :
Tags:
More in Related News
Please select your location.