Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 13:05 IST
Share News :
കൊച്ചി- രാജ്യത്തിന്റെ റിട്ടയര്‍മെന്റ് റെഡിനസ് സ്‌കോര്‍ 100-ല്‍ വെറും 48 മാത്രമാണെന്ന് ആക്‌സിസ് മാക്‌സ് ലൈഫ് ഇന്ത്യ റിട്ടയര്‍മെന്റ് ഇന്‍ഡക്‌സ് സ്റ്റഡി (ഐറിസ് 5.0) ചൂണ്ടിക്കാണിക്കുന്നു.
അതായത് വിരമിക്കലിനുള്ള സാമ്പത്തിക തയ്യാറെടുപ്പില്‍ ഇന്ത്യക്കാര്‍ ഇപ്പോഴും വളരെ പിന്നിലാണ് എന്നര്‍ത്ഥം. വര്‍ധക്യത്തോടടുക്കുമ്പോള്‍ പലര്‍ക്കും സാമ്പത്തികമായ അസ്ഥിരത വര്‍ദ്ധിക്കുന്നു. ഇതിനെ മറികടക്കാന്‍ സാമ്പത്തിക ശ്രദ്ധ വെറും ഹ്രസ്വകാല ആസ്തി ശേഖരണത്തില്‍ നിന്ന് മാറി ഉറപ്പായ ദീര്‍ഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ട സാഹചര്യമാണ് വേണ്ടത്.
എന്നാല്‍ നിലവില്‍, നഗരപ്രദേശങ്ങളിലെ 24% പേരും തങ്ങളുടെ സുവര്‍ണ്ണ വര്‍ഷങ്ങളില്‍ സമ്പാദ്യത്തില്‍ ഒട്ടും പുരോഗതി കൈവരിച്ചിട്ടില്ലെന്ന് പഠനം പറയുന്നു. സമ്പാദ്യം ആരംഭിക്കാന്‍ 40-50 വയസ് വരെ കാത്തിരിക്കുന്നത് ഓപ്ഷനുകള്‍ ഗണ്യമായി ചുരുക്കുന്നുവെന്ന് ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ അനുരാഗ് ഗുപ്ത പറയുന്നു.
ഈ വെല്ലുവിളി നേരിടാന്‍ നേരത്തെയുള്ള ആസൂത്രണവും ശരിയായ നിക്ഷേപ രീതികളും അനിവാര്യമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍, എസ്ഐപികള്‍, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം തുടങ്ങിയവ ദീര്‍ഘകാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം ആന്വിറ്റികളും പെന്‍ഷന്‍ പദ്ധതികളും സമ്പാദ്യത്തെ സ്ഥിര വരുമാനമാക്കി മാറ്റി വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
Follow us on :
More in Related News
Please select your location.