Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 18:05 IST
Share News :
മുക്കം (കോഴിക്കോട്): സി.ബി.എസ്.ഇ പ്ലസ് ടു, പത്താംക്ലാസ്സ് പരീക്ഷകളില്‍ ദയാപുരം റസിഡൻസ് സ്ക്കൂൾ തുടർച്ചയായി നൂറുശതമാനവുമായി വീണ്ടും ഇരട്ട വിജയ തിളക്കവുമായി ശ്രദ്ധതേടി . പ്ലസ് ടു പരീക്ഷയെഴുതിയ 79 വിദ്യാർത്ഥികളില്‍ 71 പേർ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ഇവരില്‍ 24 പേർക്ക് 90 ശതമാനത്തിനു മുകളില്‍ മാർക്കുണ്ട്. 8 പേർ ഫസ്റ്റ് ക്ലാസ്സ് നേടി.
കൊമേഴ്സില്‍ 97.4% മാർക് നേടിയ ഷെസ ഫാത്വിമ സി.വി സ്കൂള്‍ ടോപ്പറായി. സയന്‍സ് സ്ട്രീമിലെ നസല്‍ റഹ്മാന്‍ ഇ.കെ യാണ് രണ്ടാംസ്ഥാനത്ത്. (97%). സ്കൂളിലെ 28-ാം പ്ലസ് ടു ബാച്ചാണിത്.
പത്താംക്ലാസ്സ് പരീക്ഷയെഴുതിയ 137 വിദ്യാർത്ഥികളില്‍ 107 പേർ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ഇവരില്‍ 35 പേർക്ക് 90 ശതമാനത്തിനു മുകളില്‍ മാർക്കുണ്ട്. 27 പേർ ഫസ്റ്റ് ക്ലാസ്സും മൂന്ന് പേർ സെക്കന്‍റ് ക്ലാസ്സും നേടി. 500-ൽ 497(99.4%) മാർക്കോടെ അന്‍ഫ മുഹമ്മദ് റിദ് വാന്‍ സ്കൂള്‍ ടോപ്പറായി.
98.8% മാർക്ക് നേടിയ അയ്ഷ അബ്ദുള്‍ നാസറാണ് സെക്കന്‍റ് ടോപ്പർ.തുടർച്ചയായി 32-ാം പത്താംക്ലാസ്സ് ബാച്ചിനും നൂറുശതമാനം വിജയമെന്ന അതുല്യനേട്ടത്തിലാണ് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍. ഉജ്ജ്വല വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ജ്യോതി എന്നിവർ അഭിനന്ദിച്ചു.
ചിത്രം: സി.ബി.എസ് ഇ പത്താം ക്ലാസ്സ് പ്ലസ് ടു പരീക്ഷകളിൽ നൂറ് ശതമാനം നേടിയ ദയാപുരം റെസിഡൻഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾ അധ്യാപകരോടപ്പം '
Follow us on :
Tags:
More in Related News
Please select your location.