Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2025 11:47 IST
Share News :
രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (RENSFED) കോഴിക്കോട് ജില്ലാ കമ്മിറ്റി കേരളത്തിൻറെ അഭിമാന പദ്ധതിയായ ആറുവരി ദേശീയപാതയിൽ മഴക്കാലം വന്നതോടെ സംജാതമായ വിഷയങ്ങൾ, സാങ്കേതിക പാരിസ്ഥിതിക വിദഗ്ദരെ പങ്കെടുപ്പിച്ചുകൊണ്ട് വിശകലനം ചെയ്യാനും, സമാന സ്വഭാവമുള്ള തകർച്ച സാധ്യതയുള്ള സ്ഥലങ്ങളെ പ്രാദേശികമായി കണ്ടെത്താനും, കഴിയുമെങ്കിൽ അത് ബന്ധപ്പെട്ടവരുടെ (ശ്രദ്ധയിൽപ്പെടുത്താനും ആണ് ഈ സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നത്
അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിൽ ഗതാഗതരംഗത്ത് നമ്മൾ ഏറെക്കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരമാണ് പുതിയ ദേശീയപാത പുതിയ നിർമ്മാണ രീതികളും വേഗതയാർന്ന സാങ്കേതികവിദ്യകളും ഈ നിർമ്മാണങ്ങളിൽ നമുക്ക് കാണാൻ കഴിയും
എന്നാൽ കേരളത്തിലെ ഭൂപ്രകൃതിയും മാറിയ മഴ സാഹചര്യങ്ങളും പൂർണമായും ഉൾക്കൊണ്ടിട്ടാണോ ദേശീയപാതയുടെ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത് എന്നുള്ളതും കൃത്യതയാർന്ന മേൽനോട്ടത്തിന്റെ അഭാവം ഉണ്ടോ എന്നുള്ളതും ചിന്തനീയമായ കാര്യമാണ്
ഇതുപോലുള്ള വലിയ ദേശീയപാതകൾ നമുക്ക് അത്യാവശ്യമാണ് പാതയുടെ ചില ഭാഗങ്ങളിൽ തകരാറുകൾ സംഭവിക്കുമ്പോൾ ദേശീയപാത തികച്ചും അപകടകരമാണെന്ന് വിശ്വസിക്കുന്നവരുടെ സംശയ നിവാരണവും, ഞങ്ങളെപ്പോലെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായങ്ങൾ കേട്ടാൽ പ്രാദേശികമായി ഉണ്ടാവാൻ സാധ്യതയുള്ള ചെറിയ തകരാറുകൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും എന്നുള്ളതുമാണ് ഈ സെമിനാർ
കൊണ്ടുള്ള നേട്ടം.
വാർത്താ സമ്മേളനത്തിൽ മുഹമ്മദ് ഫിസൽ (മോഡറേറ്റർ), മുസ്തഫ കെ (ജില്ലാ പ്രസിഡൻറ്), സുധീഷ് കുമാർ കെ കെ, (ജില്ലാ സെക്രട്ടറി), സിക്കന്ദർ പി (വൈസ് പ്രസിഡൻറ്) പ്രമോദ് കുമാർ പി (ജോയിൻ സെക്രട്ടറി), റാം മോഹൻ (ജില്ലാ ട്രഷറർ) എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.