Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രശസ്ത തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ദീപന്‍ ശിവരാമന്റെ ഉബുറോയി നാടകം കൊടകരയില്‍ അരങ്ങേറും

11 Nov 2024 09:51 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :


പ്രശസ്ത തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ദീപന്‍ ശിവരാമന്റെ ഉബുറോയി നാടകം കൊടകരയില്‍ അരങ്ങേറും

കൊടകര: പ്രശസ്ത നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്റെ ഉബുറോയി നാടകം ഡിസംബര്‍ 28 മുതല്‍ 30 വരെ കൊടകരയില്‍ അരങ്ങേറും. ഇതിന്റെ ഭാഗമായി സംഘാടക സമിതി യോഗം വാസുപുരം നെല്ലിപ്പിള്ളി ഹാളില്‍ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍ര് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്തംഗം ദിവ്യ സുധീഷ് അധ്യക്ഷത വഹിച്ചു.നാടകത്തിന്റെ ടീസര്‍ അനാഛാദനം നടന്‍ സുനില്‍ സുഖദ നിര്‍വഹിച്ചു. അഡ്വ.വി.പി.ലിസന്‍ ,സുധീഷ് എന്നിവര്‍ സംസാരിച്ചു. നാടകത്തിന്റെ വിജയത്തിനായി 101 അംഗ ജനറല്‍ കമ്മിറ്റിയെയും, 25 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.


Follow us on :

More in Related News