Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 14:27 IST
Share News :
കാസർഗോഡ് : ഫ്രണ്ട്സ് അടുക്കത്ത് വയല്‍ സംഘടിപ്പിച്ച ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണ്ണമെന്‍റില്‍ റെഡ് വേള്‍ഡ് കൊപ്പല്‍ വിജയികളായി. ആവേശകരമായ ഫെെനല്‍ പോരാട്ടത്തിനൊടുവില്‍ സംഘശക്തി മധൂര്‍ രണ്ടാം സ്ഥാനം നേടി. ബാര അടുക്കത്ത് വയലില്‍ ആദ്യമായി സംഘടിപ്പിച്ച മത്സരം നാടൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. സ്ത്രീ പുരുഷ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ കാഴ്ചക്കാരായപ്പോള്‍ മത്സരത്തിന് വീറും വാശിയും ഏറി. മികച്ച സംഘാടന മികവ്കൊണ്ട് കാസര്‍കോടന്‍ കബഡിയുടെ കരുത്തും സൗന്ദര്യവും അടുക്കത്ത് വയലില്‍ ദൃശ്യമായി.
സമാപന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എ. വി ഗോപിനാഥന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ കണ്‍വീനര്‍ പ്രകാശ് അടുക്കത്ത് വയല്‍, ദിവാകരന്‍ ആറാട്ട്കടവ്, കെ. ടി. ജതിന്‍, ടി. സുജിത്ത്, സുനില്‍ മഞ്ഞളത്ത്, ജിതേഷ്, ഹരീശന്‍, രതീഷ് കാനത്തിന്‍തിട്ട, കെ.ടി. ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.