Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2025 17:55 IST
Share News :
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിൻ്റെ ആദ്യ തിരക്കഥയായ ഭാർഗ്ഗവീനിലയം പുസ്തകരൂപത്തിലായതിൻ്റെ നാൽപ്പാതാം വാർഷികം വായനാദിനത്തിൽ പുനർവായന നടത്തി. ബഷീർ സ്മാരക സമിതി, കാൻഫെഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന വായനാദിനാഘോഷം കാൻഫെഡ് സംസ്ഥാന സമിതി അംഗം മോഹൻ. ഡി. ബാബു ഉദ്ഘാടനം ചെയ്തു. കാൻഫെഡ് ജില്ലാ സെക്രട്ടറി എം. ഗോപാലകൃഷ്ണൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി. ജി. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി അഭിഭാഷക എ. ശ്രീകല, ഫെഡറൽ ബാങ്ക് മാനേജർ എം.എസ്. ഇന്ദു എന്നിവർ ഭാർഗ്ഗവീനിലയം തിരക്കഥ പുനർവായന നടത്തി. ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് സംഗീത സിന്ധ്യ ലയണൽ ,അസി. മാനേജർ അഞ്ജലി. വി. നായർ ബഷീർ സ്മാരക സമിതി അംഗങ്ങൾ, കാൻഫെഡ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.