Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സേവന പ്രവർത്തനങ്ങളിൽ ടി.ഡിആർഎഫ് മാതൃകയാണ് പിടിഎ റഹിം എംഎൽഎ.

10 Feb 2025 22:19 IST

UNNICHEKKU .M

Share News :


മുക്കം (കോഴിക്കോട്): സേവന പ്രവർത്തനത്തിന് TDRF ടി.ഡിആർഎഫ് മാതൃകയാണെന്ന് കുന്ദമംഗലം എം എൽ പി.ടി.എംറഹീം അഭിപ്രായപ്പെട്ടു. മാവൂരിൽ നടന്നകോഴിക്കോട് ജില്ലാ താലൂക്ക് ദുരന്ത നിവാരണ സേന(TDRF)യുടെ ജനറല്‍ ബോഡി ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ യൂണിറ്റ്കള്‍ക്കുമുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ വിതരണം യോഗത്തില്‍ വെച്ച് എം.എൽ എ നിര്‍വ്വഹിച്ചു. ടി.ഡിആർഎഫ് ജില്ലാ കോർഡിനേറ്റർ മഠത്തിൽ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.ച്ച ചീഫ് കോർഡിനേറ്റർ ഉമര്‍ അലി ശിഹാബ് നിരീക്ഷകനും സംസ്ഥാന പ്രസിഡണ്ട് ശിഹാബ് അരൂർ മുഖ്യാഥിതിയായി. മാവൂർ കോർഡിനേറ്റർ പി പി അബ്ദുൽ ഖാദർ പ്രസംഗിച്ച. അസിസ്റ്റന്റ് കോർഡിനേറ്റർ നൗഷാദ് നല്ലളം റിപ്പോർട്ട് അവതരിപ്പിച്ചു. വോളണ്ടിയർ ക്യാപ്റ്റൻ മിർഷാദ് സ്വാഗതവും ലിസി ത പെരുവയൽ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Follow us on :

More in Related News