Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എച്ച്.ഐ.വി അണുബാധക്കെതിരെ പ്രതിരോധം: വിദ്യാര്‍ത്ഥി സമൂഹം മുന്നിട്ടിറങ്ങണം- സബ് കളക്ടര്‍

02 Dec 2025 12:32 IST

Jithu Vijay

Share News :

കുറ്റിപ്പുറം : സാമൂഹിക പരിവര്‍ത്തനത്തിനുള്ള വിപ്ലകരമായ ഇടപെടല്‍ നടത്തിയിട്ടുള്ള വിദ്യാര്‍ഥികളില്‍ നിന്നുതന്നെ എച്ച്.ഐ.വി അണുബാധക്കെതിരെ ജനകീയ

പ്രതിരോധത്തിനുള്ള മുന്നേറ്റം ഉണ്ടാകണമെന്ന് സബ് കളക്ടര്‍ ദിലീപ് കൈനിക്കര. ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. റഹ്‌മത്തുന്നീസ സന്ദേശം കൈമാറി. ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. കെ.എം. നൂന മര്‍ജ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, പഞ്ചായത്ത് സെക്രട്ടറി ടി. അബ്ദു സലീം, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഡി.എസ്. വിജയകുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ പി.യു. സനീഷ്, കമ്മ്യൂണിറ്റി സര്‍വൈവര്‍ കോര്‍ഡിനേറ്റര്‍ വി.കെ. ഷെരീഫ്, റെഡ്ക്രോസ് ചെയര്‍മാന്‍ എം.വി. വാസുണ്ണി, എന്‍.സി ഷാഹില, കെ.എം അഭിജിത്ത്, പി.കെ. ജീജ, രാജേഷ് പ്രശാന്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു.


ദിനാചരണത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ സന്ദേശ റാലിയില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, റെഡ്ക്രോസ് സൊസൈറ്റി അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുസമ്മേളനം റെഡ് റിബ്ബണ്‍ ക്യാംപയിന്‍, ബലൂണ്‍ പറത്തല്‍, ബോധവത്ക്കരണ ക്ലാസ്സ്, കാന്റില്‍ ലൈറ്റ് ക്യാംപയിന്‍, കളര്‍ ഹാന്‍സ് ക്യാംപയിന്‍, പോസ്റ്റര്‍ രചനാമത്സരം, ബാന്റ് മേളം എന്നിവയും നടത്തി. പോസ്റ്റര്‍ രചനാ മത്സരവിജയികള്‍ക്ക് സബ് കളക്ടര്‍ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. തുടര്‍ന്ന് എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ ഫ്ളാഷ് മോബും കുറ്റിപ്പുറം ടൗണില്‍ അരങ്ങേറി.

Follow us on :

More in Related News