Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2026 16:17 IST
Share News :
തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബ്രഹ്മമംഗലം മാർക്കറ്റ് പരിസരത്ത് നിന്നും ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജെ. സണ്ണി നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ബാബു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റെജി മേച്ചേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനുമോൾ സുമേഷ്, ചിത്ര മോഹനൻ, സാരസാക്ഷി, ടി.ടി ബിജു, മോനു ഹരിദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ്, അസിസ്റ്റന്റ് സെക്രട്ടറി സുനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ് ശ്രീനി, വി.ഇ.ഒ. ബിജു, എ.ഇ.ഒ. സാലിൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ആർ. രാജി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാപ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
പരിപാടിയുടെ ഭാഗമായി ശുചീകരണ റാലിയും സംഘടിപ്പിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന മഴക്കാല ശുചിത്വ-ആരോഗ്യ സംരക്ഷണ ക്യാമ്പയിന് ഇതോടെ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ പരിപാടികൾ, വാഹന പ്രചാരണം, ശുചീകരണ പ്രവർത്തനങ്ങൾ, ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടപ്പിലാക്കും.
ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ വാഹന പ്രചാരണ പരിപാടി മെഡിക്കൽ ഓഫീസർ ഡോ. സൂരജിന്റെ സാന്നിധ്യത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ബാബു ഉദ്ഘാടനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.