Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2026 12:24 IST
Share News :
ദോഹ: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 32 കോടി രൂപ അനുവദിച്ച കേരള സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് ഇന്‍കാസ് ഖത്തര്‍ അഭിപ്രായപ്പെട്ടു.
ഓണത്തിന് മുന്നോടിയായി പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്‍ഷന്‍ തുക എത്തിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത് പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്ന് ഇന്‍കാസ് ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ തുക വകമാറ്റി ചിലവഴിച്ചതു വഴി, പെന്‍ഷന്‍ വിതരണത്തിലുണ്ടായ കുടിശ്ശിക മൂലം ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന് സര്‍ക്കാര്‍ അനുവദിച്ച ആദ്യഘട്ട തുക വലിയ ആശ്വാസമാണ്.
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുകയും 32 കോടി രൂപ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും യുഡിഎഫ് സര്‍ക്കാരിനെയും ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
പ്രവാസി സമൂഹത്തിന്റെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി ഇടപെടുന്നതിനും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ഇന്‍കാസ് ഖത്തറിന്റെ പിന്തുണ ഭാരവാഹികള്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.