Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2026 07:41 IST
Share News :
ചാത്തന്നൂർ: ഈ ഓണക്കാലത്ത് ശിശുക്ഷേമ സമിതിയിലെ നമ്മുടെ കുരുന്നുകൾക്കും സന്തോഷത്തിന്റെ നിറമണിയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.
ശിശു പരിചരണ കേന്ദ്രത്തിലെ വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി ശിശുക്ഷേമ സമിതി സമാഹരിച്ച ഓണക്കോടികൾ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. പുളിമൂട്ടിൽ സിൽക്സ് ആണ് കുട്ടികൾക്കായി വിവിധ നിറങ്ങളിലുള്ള മനോഹരമായ ഓണക്കോടികൾ സമ്മാനിച്ചത്.
അമ്മത്തൊട്ടിലിലൂടെ എത്തുന്നവരും വിവിധ സാഹചര്യങ്ങളിൽ നിന്ന് സംരക്ഷണത്തിനായി എത്തുന്നവരുമായ കുഞ്ഞുങ്ങളെയാണ് ശിശു പരിചരണ കേന്ദ്രത്തിൽ പരിപാലിക്കുന്നത്. അവരുടെ ഓണവും സന്തോഷവും നിറഞ്ഞതാകണമെന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
ശിശുക്ഷേമ സമിതിയിൽ കുരുന്നുകൾക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്. ഊഞ്ഞാലോണം, വിഭവസമൃദ്ധമായ ഓണസദ്യ, വിവിധ കലാപരിപാടികൾ തുടങ്ങി കുട്ടികൾക്ക് മറക്കാനാകാത്തൊരു ഓണക്കാല അനുഭവം ഒരുക്കുകയാണ്.
കുരുന്നുകളുടെ മുഖത്തെ പുഞ്ചിരിയാണ് ഏറ്റവും മനോഹരമായ ഓണസമ്മാനം.
എല്ലാ കുഞ്ഞുങ്ങൾക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ഹൃദയം നിറഞ്ഞ ഓണാശംസകൾ. ????
ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവ്, വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി, നിർവാഹക സമിതിയംഗം കറവൂർ എൽ. വർഗീസ്, പുളിമൂട്ടിൽ സിൽക്സ് മാനേജിംഗ് ഡയറക്ടർ സ്റ്റീഫൻ ചാക്കോ, മാനേജർ സുനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.