Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തുകാവ് ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം ഞായറാഴ്ച

05 Apr 2024 19:21 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: പേരാമ്പ്ര പുത്തുകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോല്‍സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടിന് ക്ഷേത്രം തന്ത്രിമാരായ അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, അഴകത്ത് ഹരീഷ്‌കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് പണ്ടാരഅടുപ്പിലേക്ക് അഗ്‌നിപകരും. സിനിമ സീരിയല്‍ താരം നിഷാസാരംഗി ആദ്യപൊങ്കാല അടുപ്പിലേക്കുള്ള അഗ്‌നി പകരും. തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ പൊങ്കാല സമര്‍പ്പിക്കുന്നതിന് എത്തിയിട്ടുള്ള ഭക്തര്‍ പൊങ്കാല തയ്യാറാക്കി ദേവിക്ക് സമര്‍പ്പിക്കും. പൊങ്കാല നേേിവദ്യത്തിനു ശേഷം അന്നദാനവും ഉണ്ടാകും. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ എടാട്ട്, സെക്രട്ടറി എം.എന്‍.രാമന്‍നായര്‍, ജോ.കണ്‍വീനര്‍ ഉണ്ണി പോറാത്ത്, ട്രഷറര്‍ ടി.ശിവന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു


Follow us on :

More in Related News