Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2026 14:43 IST
Share News :
വടകര: ഒഞ്ചിയം മാടാക്കര പള്ളിയിൽ നബിദിന പരിപാടിയുടെ ആലോചനയിലായിരുന്ന വിശ്വാസികൾക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിലും ലാത്തിച്ചാർജ്ജിലും മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് മാനുവലും അടിസ്ഥാന ചട്ടങ്ങളും ലംഘിച്ച്, ആരാധനാലയത്തിന്റെ ഉള്ളിൽ വരെ ബൂട്ടിട്ട് കയറി അക്രമം നടത്തിയ ചോമ്പാല സി.ഐ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും ഉടൻ സർവീസിൽ നിന്ന് നീക്കം ചെയ്യണം.
സി.പി.എം-എസ്.ഡി.പി.ഐ കൂട്ടുകെട്ടിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത്, യു.ഡി.എഫ് സർക്കാരിന്റെ പോലീസ് നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ വെച്ച് പൊറുപ്പിക്കരുതെന്നും നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പള്ളിയിലുണ്ടായ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ യൂത്ത് ലീഗ് ഒരു കാരണത്താലും അംഗീകരിക്കുന്നില്ല അതെ സമയം ഇത്തരത്തിൽ നിയമ ലംഘനം നടത്തിയ ഉദ്യോഗസ്ഥർക്ക് മാതൃകപരമായ ശിക്ഷ നൽകിയില്ലെങ്കിൽ ആരാധനാലയങ്ങളിലുള്ള പോലീസ് അതിക്രമം തുടക്കഥയായി മാറുമെന്നും യൂത്ത് ലീഗ് ആരോപിച്ചു. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അഫ്നാസ് ചോറോടും ജനറൽ സെക്രട്ടറി അൻസീർ പനോളിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.