Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഘോഷ- അവധി വേളകളിൽ മിതമായ നിരക്കിൽ യാത്ര സംവിധാനം ഏർപ്പെടുത്തണം ; സിയാൽ മാതൃകയിൽ കൺസോർഷ്യം രൂപീകരിച്ച് യാത്രാ -ചരക്ക് കപ്പൽ സർവീസ് ആരംഭിക്കണം ; എം. ഡി. സി.

31 Jul 2026 10:05 IST

Jithu Vijay

Share News :

 കോഴിക്കോട് : വർഷങ്ങളായി തുടരുന്ന അമിതമായ വിമാന നിരക്കിൽ നിന്നും ശാശ്വത പരിഹാരത്തിന്ന് മിതമായ നിരക്കിൽ യാത്രാ,ചരക്ക് കയറ്റ്- ഇറക്കുമതിക്ക്‌ കേരള- യുഎഇ സെക്ടറിൽ കപ്പൽ സർവീസ് ആരംഭിക്കണമെന്ന മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ ചിരകാല ആവശ്യം ഇനിയും വൈകാതെ പരിഗണിക്കണമെന്ന് രക്ഷാധികാരി ഡോക്ടർ എ.വി. അനൂപ്, യുഎഇ കൺവീനർ സി എ ബ്യൂട്ടി പ്രസാദ്, പ്രസിഡന്റ് ഷെവ ലിയർ സി. ഇ ചാക്കുണ്ണി, സീനിയർ വൈസ് പ്രസിഡന്റ് എ. ശിവശങ്കരൻ എന്നിവർ കേരള മുഖ്യമന്ത്രി വി ഡി സതീശൻ, മറ്റു ബന്ധപ്പെട്ടവർക്ക്‌  നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.


കഴിഞ്ഞ സർക്കാർ ലോക കേരളസഭയിൽ ഉറപ്പുനൽകിയതും, നോർക്ക റൂട്ട്സ് സാധ്യതാ പഠനവും പാസഞ്ചർ സർവേയും നടത്തി പ്രവാസികളുടെ യാത്രാ ദുരിതം ലഘൂകരിക്കുന്നതിന് ബഡ്ജറ്റിൽ 15 കോടി അനുവദിച്ചതും, കേന്ദ്ര തുറമുഖ വകുപ്പ് അനുമതി നൽകി മാരിടൈം ബോഡ് ടെൻഡർ വിളിച്ച് 2023 ഡിസംബർ 20 ന് ദുബായിൽ നിന്ന് ആദ്യ യാത്ര ആരംഭിച്ഛ് 23ന് കൊച്ചിയിൽ എത്തുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്ത സർവീസ്  അജ്ഞാതമായ കാരണത്താൽ റദ്ദ് ചെയ്യുകയാണ് ഉണ്ടായത്. മുൻ സർക്കാരിന്റെ അനുമതിയോടെ നടത്തിയ സാധ്യത റിപ്പോർട്ട് സഹിതം ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച വിശദമായ നിവേദനം അയച്ചിട്ടുണ്ട്.


കേരള- യുഎഇ യാത്ര ചരക്കു കപ്പൽ സർവീസിന് വൻ സ്വീകാര്യതയും പിന്തുണയും ആണ് സമസ്ത മേഖലകളിൽ നിന്ന് ലഭിച്ചത്. കേരള മാരിടൈം ബോഡ് കൊച്ചിയിൽ ടെൻഡർ വിളിച്ചപ്പോൾ നിരവധി കപ്പൽ ഓപ്പറേറ്റർ മാരാണ് ബോംബെ, ഗുജറാത്ത്, വിദേശ കമ്പനികൾ ഉൾപ്പെടെ  എത്തിയത്. മുൻകാലങ്ങളിൽ രണ്ടു തവണ യുഎഇയിൽ നിന്നും കപ്പൽ മാർഗ്ഗം പ്രവാസികളെ നാട്ടിലെത്തിച്ച പരിചയ സമ്പന്നരായ യുഎഇയിലെ ട്രാവൽ ഏജൻസി മുഖാന്തരം ഓണത്തിനു മുമ്പായി ചാർട്ടേർഡ് കപ്പൽ സർവീസ് പരിഗണിക്കണമെന്ന് നിവേദനത്തിൽ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സർക്കാർ ഇത് പരിഗണിക്കുമെന്ന് ഷേവലിയാർ ചാക്കുണ്ണി പ്രത്യാശിച്ചു.



Follow us on :

More in Related News