Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു.

28 Feb 2025 20:22 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഗവ. മോഡൽ ലാബ് സ്കൂൾ പരപ്പനങ്ങാടി പഠനോത്സവം സംഘടിപ്പിച്ചു.

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്ന് വിലയിരുത്തലിൻ്റെ ഭാഗമായി നടക്കുന്ന പഠനോത്സവത്തിൻ്റെ ഭാഗമായാണ് കേരളത്തിലെ സംസ്ഥാന സർക്കാറിന് കീഴിലുള്ള പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് സെൻ്ററിനൊപ്പം പ്രവർത്തിക്കുന്ന ഗവ. മോഡൽ ലാബ് സ്കൂൾ കേരളത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഒരേയെരു സ്ഥാപനം കൂടിയാണ്. പഠനോത്സവം സംഘടിപ്പിച്ചത്. അധ്യാപികയും, കലാ- സാംസ്കാരിക - സാമൂഹ്യ പ്രവർത്തകയുമായ വിജിഷ മോൾ ഉദ്ഘാടനം ചെയ്തു.



വിദ്യാഭ്യാസ പ്രക്രിയയിലൂടെ ആർജ്ജിച്ച അറിവുകൾ, നൈപുണികൾ, മനോഭാവങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് പഠനോത്സവത്തിലൂടെ അവസരം ലഭിക്കുന്നുവെന്നും, കുട്ടികളുടെ വ്യക്തിഗത മികവുകളും വിദ്യാലയ മികവുകളും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് പഠനോത്സവം. അക്കാദമിക വർഷാന്ത്യത്തിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിൽ തുടങ്ങി അടുത്ത അധ്യയന വർഷത്തെ പ്രവേശനോത്സവം വരെ എത്തുന്ന വിപുലമായ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് വിദ്യാലയങ്ങളിൽ പഠനോത്സവം സംഘടിപ്പിക്കുന്നത്. സമൂഹത്തിൻ്റെ ദൃഷ്ടിയിൽ നിന്ന് അകറ്റി നിർത്തപ്പെട്ടവരായി മാറിയ ഒരു പറ്റം വിദ്യാർത്ഥികൾ ഈ സമൂഹത്തിന് തന്നെ ഒരു നേർക്കാഴ്ച്ച ആണ് എന്ന് തോന്നു വിധത്തിൽ ഉള്ള പഠനപ്രവർത്തനങ്ങൾ ആണ് ഇവിടെ കാണാനും, അനുഭവിക്കാനും സാധിച്ചതെന്നും വിജിഷ മോൾ കൂട്ടി ചേർത്തു.


പഠനോത്സവത്തിന് ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ കോഡിനേറ്റർ ടി. ജിഷ സ്വാഗതം പറഞ്ഞു, ഗവ. മോഡൽ ലാബ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് പി.കെ. സൗമ്യ അധ്യക്ഷത വഹിച്ചു. ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ അധ്യാപിക കെ.കെ. ഷെബീബ, സ്റ്റാഫ് പ്രതിനിധി രഞ്ജിത്ത്, ജിഎൽപിഎസ് പരപ്പനങ്ങാടി പ്രഥാന അധ്യാപിക പി. ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ച പഠനോത്സവത്തിന് ഗവ. മോഡൽ ലാബ് സ്കൂൾ അധ്യാപിക ഫാത്തിമ സുഹറ ശാരത്ത് നന്ദിയും പറഞ്ഞു

Follow us on :

More in Related News