Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാര്‍പ്പിട മേഖലയ്ക്ക് മുന്‍ഗണന നല്‍കി പള്ളിക്കര ഗ്രാമ പഞ്ചായത്ത് ബജറ്റ്.

25 Mar 2025 00:41 IST

enlight media

Share News :

പളളിക്കര : പാര്‍പ്പിട മേഖലക്കും, കാര്‍ഷിക, ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നല്‍കി പള്ളിക്കര ഗ്രാമ പഞ്ചായത്ത് ബജറ്റ്. 46,86,04,823 രൂപ വരവും 44,56,86,881 രൂപ ചെലവും 2,29,17,942 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്‌നിന്‍ വഹാബ് അവതരിപ്പിച്ചത്. പാര്‍പ്പിട മേഖലക്ക് 1.49 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. 443 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ശിശു സൗഹൃദ പഞ്ചായത്തായി പള്ളിക്കരെയെ പ്രഖ്യാപിക്കും. കാര്‍ഷിക മേഖലയ്ക്ക് 68.50 ലക്ഷമാണ് വകയിരുത്തി. ആരോഗ്യ മേഖല യിലെ സമഗ്ര പുരോഗതിക്ക് വിവിധ പദ്ധതികള്‍ക്കായി 1,83 കോടി രൂപ ചെലവഴിക്കും. ദാരിദ്ര്യ രഘൂകരണത്തിന്റെ ഭാഗമായി ദൂരഹിതരായ കുടംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് 1.57 കോടിയും സമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 67.34 ലക്ഷവും മൃഗ സംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 46.80 ലക്ഷവും നീക്കിവെച്ചു. വനിതകളുടെയും കുട്ടികളുടെയും വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ 87.51 ലക്ഷവും പട്ടികജാതി വികസനത്തിന് 34,15 ലക്ഷവും പട്ടിക വര്‍ഗ വികസനത്തിന് 25.33 ലക്ഷവും വകയിരുത്തി. കുടിവെള്ളം, ശുചിത്വം മേഖലകളില്‍ 82.58 ലക്ഷവും വിദ്യാഭ്യാസം, കലാ-കായിക, സംസ്‌കാരിക, യുവജനകാര്യം എന്നി മേഖലകളില്‍ 51.1ലക്ഷവും പൊതുമരാത്ത് നിര്‍മാണ പ്രവൃത്തികള്‍ക്ക് 73.92 ലക്ഷം രൂപയുമാണ് ബജറ്റില്‍ ഉള്‍പെടുത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാരായ വി സുരജ്, എ മണികണ്ഠന്‍, കെ വി ജയശ്രീ, മറ്റു ഭരണ സമിതിയംഗങ്ങള്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോണ്‍ ഡിക്രൂസ് സ്വാഗതം പറഞ്ഞു.

Follow us on :

More in Related News