Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2025 22:10 IST
Share News :
ചാവക്കാട്:പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ കുടുംബകൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ പാലയൂർ ചരിത്രസ്മൃതി 2025 എന്ന പേരിൽ ചരിത്രപ്രദർശനവും മത്സരവും സംഘടിപ്പിച്ചു.പാലയൂർ ഇടവകകാരുടെ വീടുകളിൽ തലമുറകളായി സൂക്ഷിച്ചിട്ടുള്ള തീർത്ഥകേന്ദ്രവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഫോട്ടോകൾ ചരിത്രരേഖകൾ ക്രൈസ്തവരുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട അപൂർവ വസ്തുക്കൾ രേഖകൾ,ഉപകരണങ്ങൾ ചിത്രങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും മത്സരവുമാണ് നടന്നത്.രണ്ട് ദിവസമായി നടന്ന പ്രദർശനം ബിഷപ് എമിരറ്റ്സ് മാർ ബോസ് കോ പുത്തൂർ ഉദ്ഘാടനം ചെയ്തു.മനുഷ്യരാണ് ചരിത്രം സൃഷ്ടിക്കുന്നതെന്നും നമ്മുടെ പൂർവികരുടെ ചരിത്രമാണ് ഇവിടെ കാണുന്നതെന്ന് ബിഷപ് പറഞ്ഞു.ആർച്ച് പ്രീസ്റ്റ് റവ.ഡോ.ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.ചരിത്ര അന്വേഷികൾക്കും പുതുതലമുറക്കും വിശ്വാസികൾക്കും വേറിട്ട അനുഭവമായി പ്രദർശനം.സഹ വികാരി ഫാ.ക്ലിന്റ് പാണേങ്ങാടൻ,ട്രസ്റ്റി സേവിയർ വാകയിൽ എന്നിവർ പ്രസംഗിച്ചു.കേന്ദ്രസമിതി കൺവീനർ സി.ടി.ഫിലിപ്പ്,കൺവീനർ ജോസ് പനക്കൽ,സെക്രട്ടറി സിന്ധു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.മത്സരത്തിൽ സെൻ്റ് ജേക്കബ്,ക്രൈസ്റ്റ് കിങ്,നസ്രത്ത് എന്നി യൂണിറ്റുകൾ യഥാ ക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി.
Follow us on :
Tags:
More in Related News
Please select your location.