Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഹല്‍ഗാം ഭീകരാക്രമണം ; പാര്‍ലമെന്റ് ചര്‍ച്ചയില്‍ വിമര്‍ശനം ഉന്നയിച്ച സിപിഐ എം മധുര എം പി സു വെങ്കിടേശന് നേരെ വധഭീഷണി ; തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം.

31 Jul 2025 19:36 IST

Jithu Vijay

Share News :

മധുര : ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് ചര്‍ച്ചയില്‍ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് സിപിഐ എം മധുര എം പി സു വെങ്കിടേശന് നേരെ വധഭീഷണി ഉണ്ടായ സംഭവത്തില്‍ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം. കടലൂര്‍ മധുര പ്രദേശങ്ങളിലായി സിപിഐ എമ്മിന്റ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മധുകര്‍ രാമലിംഗം എസ് കഅണ്ണന്‍ എന്നിവര്‍ സമരത്തില്‍ അണിചേര്‍ന്നു.

അഞ്ജാത ഫോണ്‍കോള്‍ വഴി സംഘപരിവാറുകാരാണ് വെങ്കിടേശന് നേരെ വധഭീഷണി മുഴക്കിയത്. നിങ്ങള്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാറായോ. നീ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവരില്ല, വന്നാല്‍ ഞാന്‍ കൊല്ലും.. എന്നായിരുന്നു ഭീഷണി.വധഭീഷണിയെ കൂടാതെ അസഭ്യവും പറഞ്ഞു. സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സിപിഐഎം പരാതിയും നല്‍കിയിട്ടുണ്ട്.


പഹല്‍ഗാം ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ ശക്തമായ വാഗ്വാദമാണ് പാര്‍ലമെന്റില്‍ നടന്നത്. സു വെങ്കിടേശവും തമിഴ്‌നാട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായി ജനാധിപത്യവാദികള്‍ പ്രതികരിക്കണമെന്ന് സു വെങ്കിടേശും ആഹ്വാനം ചെയ്തു.

Follow us on :

More in Related News