Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2025 23:52 IST
Share News :
കോട്ടയം: സർക്കാർ അംഗീകൃത ലൈസൻസ് ഇല്ലാതെ അമിത പലിശയ്ക്ക് പണം കൊടുക്കുന്ന അനധികൃത പണം ഇടപാടുകാരെ ലക്ഷ്യമിട്ട് ജില്ലാ പോലീസ് നടത്തിയ
ഓപ്പറേഷൻ ഷൈലോക്കിൽ
ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു.
തലയോലപ്പറമ്പിൽ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും അടക്കം പിടിച്ചെടുത്തു.
എറണാകുളം റെയിഞ്ച് ഡി.ഐ.ജി സതീഷ് ബിനോയുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി എ.ഷാഹുൽഹമീദിന്റെ മേൽനോട്ടത്തിൽ ബുധനാഴ്ച രാവിലെ മുതൽ ജില്ലയിൽ നടത്തിയ വ്യാപകമായ പരിശോധനയിലാണ് 9 കേസുകൾ രജിസ്റ്റർ ചെയതത്. ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, പാലാ,കോട്ടയം വെസ്റ്റ്, അയർക്കുന്നം, ചങ്ങനാശ്ശേരി, ചിങ്ങവനം എന്നീ സ്റ്റേഷനുകളിലായി നടത്തിയ റെയ്ഡിൽ, നിരവധി തീറാധാരം,ബ്ലാങ്ക് ചെക്കുകൾ,കാഷ് ചെക്കുകൾ,ആർ.സി ബുക്കുകൾ ,വാഹനങ്ങളുടെ സെയ്ൽ ലെറ്ററുകൾ,മുദ്ര പത്രങ്ങൾ, റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച എഗ്രിമെന്റുകൾ, പാസ്പോർ ട്ടുകൾ, വാഹനങ്ങൾ എന്നിങ്ങനെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തു. ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ ആർപ്പൂക്കര ഈസ്റ്റ് അങ്ങാടിപ്പള്ളി ഭാഗത്ത് വീട്ടിൽ നിന്നു മാത്രമായി അനധികൃത ഇടപാടുകൾക്കായി സൂക്ഷിച്ച 20 ലക്ഷം രൂപയും നിരവധി രേഖകളും കാറും 4 ടൂവീലറുകളും അടക്കം പോലീസ് പിടിച്ചെടുത്തു.
കാഞ്ഞിരപ്പള്ളിയിൽ അനധികൃത ഇടപാടുകൾക്കായി സൂക്ഷിച്ച 93,500 രൂപയും നിരവധി അനധികൃത പണയരേഖകളും തലയോലപ്പറമ്പ്, വടകര ഭാഗത്ത് നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് ചെക്കുകൾ, പാസ്പോർട്ടുകൾ, വാഹനങ്ങളുടെ ആർസി ബുക്കുകൾ തുടങ്ങിയവയാണ പിടിച്ചെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Follow us on :
Tags:
More in Related News
Please select your location.