Thu May 29, 2025 10:05 PM 1ST

Location  

Sign In

മാരക മയക്കുമരുന്നുമായി ഒളരി സ്വദേശിയായ യുവാവ് പിടിയിൽ

26 Nov 2024 20:09 IST

WILSON MECHERY

Share News :

  ചാലക്കുടി : തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചാലക്കുടി പോലീസും രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻ്റിനു സമീപം നടത്തിയ പരിശോധനയിൽ ബസ് സ്റ്റാൻ്റിനു സമീപം വച്ച് 16 ഗ്രാം എം.ഡി.എം.എ യുമായി  ഒളരി സ്വദേശിയും നിലവിൽ ആമ്പല്ലൂർ പുലക്കാട്ടുകരയിൽ താമസക്കാരനുമായ പുത്തഞ്ചിറക്കാരൻ വീട്ടിൽ ഡെയ്സൺ തോമസ് (35 വയസ് ) എന്നയാൾ പിടിയിലായി. ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് കേരളത്തിലേക്ക്എത്തിക്കുന്നത്.  തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ IPS ൻ്റെനിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ, തൃശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ഉല്ലാസ്കുമാർ എം. എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പോലീസും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രൊഫഷണൽ ഡാൻസറായി ജോലി ചെയ്തു വരികയായിരുന്നു അറസ്റ്റിലായ ഡെയ്സൺ.

പിടിയിലായ ഡയ്സണ് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും, വീടിനു മുന്നിലൂടെ സൈക്കിളിൽ യാത്ര ചെയ്തിരുന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസും പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൂട്ടായ്മ കവർച്ചയ്ക്ക് ഒരുങ്ങവേ പിടിയിലായ കേസും നിലവിലുണ്ട്.

പ്രതിയെ പിടികൂടുവാനും മയക്കുമരുന്ന് കണ്ടെത്തുവാനും ചാലക്കുടി ഇൻസ്പെക്ടർ എം കെ സജീവ്, സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, സബ് ഇൻസ്പെക്ടർമാരായ ജോഫി ജോസ്, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളായ വി .ജി. സ്റ്റീഫൻ , സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ് .പി എം മൂസ , വിശ്വനാഥൻ കെ കെ,സിൽജോ വി യു , റെജി എ.യു ,ബിനു എം ജെ ,ഷിജോ തോമസ്, സൈബർ പോലീസ് ഉദ്യോഗസ്ഥരായ ലാലു പ്രസാദ്,രജീഷ്, ചാലക്കുടി പോലീസ് സ്റ്റേഷനിലെ സുരേഷ് കുമാർ സി ആർ, ടെസി കെ ടി ,പ്രദീപ് പി ഡി ,ബിനു പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

ഇയാളിൽ നിന്നും പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഏകദേശം അരലക്ഷത്തോളം രൂപ വിലവരും. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചതായും ഈ ശൃംഖലയെ കുറിച്ച് ജില്ലാ ലഹരി വിരുദ്ധസേന കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Follow us on :

More in Related News