Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2026 23:22 IST
Share News :
വള്ളിക്കുന്ന് : ഓയിസ്ക വള്ളിക്കുന്ന്
ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫലവൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചു കൊണ്ട് പരിസ്ഥിതി ദിനമചാരിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.
അരീയല്ലൂർ വില്ലേജ് ഓഫീസർ പ്രഭാഷ് വള്ളികുന്ന് ഓയിസ്ക ചാപ്റ്റർ പ്രസിഡന്റ് ഡോ. ശശിധരൻ, പി പി അബ്ദുറഹ്മാൻ, പരിസ്ഥിതി പ്രവർത്തകൻ അബ്ദുറസാഖ് പരപ്പനങ്ങാടി എന്നിവർ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് ആശംസകൾ നേർന്നു.
അഷ്‌റഫ് നന്ദി പറഞ്ഞു. ശിവശങ്കരൻ, വിശ്വനാഥൻ മെനത്, സ്നേഹലത എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും മറ്റുമായി 200 ഓളം ഫലവൃക്ഷ തൈകൾ വച്ചു പിടിപ്പിക്കാൻ പദ്ധതിയുണ്ടെന്നു ഓയിസ്ക ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.