Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 15:59 IST
Share News :
തിരുവനന്തപുരം : നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥി പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ദില്ലിയിലേക്ക് ട്രെയിനിൽ സമരയാത്ര നടത്തി സമരത്തിൽ അണിചേരും.
നാളെ ജൂലൈ 24ന് രാവിലെ കേരളത്തിൽ നിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകർ ദില്ലിയിലേക്ക് പുറപ്പെടും. ആദ്യഘട്ടത്തിൽ ആയിരം ഡിവൈഎഫ്ഐ പ്രവർത്തകരാണ് സമരത്തിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്ന് ദില്ലിയിലെത്തുന്നത്. ഈ മാസം 27-ന് ഇവർ ദില്ലിയിലെത്തി സമരത്തിന്റെ ഭാഗമായി മാറുന്നതാണ്.
സമരയാത്രയ്ക്ക് മുന്നോടിയായി നാളെ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ഏകദിന സമരം നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് നടക്കുന്ന ഈ സമരം സിപിഐഎം ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യും. 27 ന് ജില്ലാ കേന്ദ്രങ്ങളിലും ഏകദിന ഉപവാസം സംഘടിപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.