Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 14:22 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി ഇഎംഇഎ കോളേജിലേക്ക് യൂത്ത് ലീഗ് മാർച്ച് പ്രഖ്യാപിച്ചു. മുസ്‍ലിം ലീഗ് നിയന്ത്രണത്തിലുള്ള കോളേജാണിത്.
കോളേജില്‍ അഡ്മിഷന് കോഴ വാങ്ങുന്നതായി ആരോപണത്തെ തുടർന്നാണ് മാർച്ച് സംഘടിപ്പിച്ചത്.
പരസ്യ പ്രതിഷേധം ഉയർന്നതോടെ ലീഗ് നേതൃത്വം ഇടപെട്ട് അഡ്മിഷൻ നടപടികള്‍ നിർത്തിവെപ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ സെക്രട്ടറിയും പാണക്കാട് ബഷീർ അലി തങ്ങള്‍ പ്രസിഡന്‍റുമായ കൊണ്ടോട്ടി ഇഎംഇഎ കോളേജിന് എതിരെയാണ് ആരോപണം.
വിദ്യാർഥികളില്‍ നിന്ന് 25000 മുതല്‍ അരലക്ഷം രൂപ വരെ പണം വാങ്ങുന്നതായാണ് ആരോപണം.
യൂത്ത് ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മറ്റിയാണ് കോളേജിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. ഇന്ന് നടക്കുന്ന അഡ്മിഷൻ നടപടികള്‍ തടയാനായിരുന്നു യൂത്ത് ലീഗിന്‍റെ നീക്കം. പരസ്യമായി പോസ്റ്ററുകള്‍ ഉള്‍പ്പെടെ യൂത്ത് ലീഗ് പുറത്തിറക്കിയതോടെ കോളജ് മാനേജ്മെന്‍റ് വെട്ടിലായി. ഇതോടെ മുസ്‌ലീം ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി മാനേജ്‌മെന്‍റുമായി നടത്തിയ ചർച്ചക്ക് ഒടുവില്‍ അഡ്മിഷൻ നിർത്തിവെക്കുകയായിരുന്നു. മാനേജ്‌മെൻ്റ് പരിഹാരം ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ പരസ്യ പ്രതിഷേധം ഒഴിവാക്കാൻ യൂത്ത് ലീഗിനോട് ലീഗ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യപ്പെട്ടു. അതേസമയം ഇനിയും കോഴ വാങ്ങിയാണ് അഡ്മിഷൻ നടപടി എങ്കില്‍ തടയുമെന്നാണ് യൂത്ത് ലീഗ് നിലപാട്.
Follow us on :
Tags:
More in Related News
Please select your location.