Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 11:12 IST
Share News :
പന്തനംത്തിട്ട : മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിലേക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ പമ്പയിൽ പൊതുമരാമത്ത് വകുപ്പ് പ്രത്യേക അവലോകന യോഗം ചേർന്നു. ജൂലൈ 16ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന്റെ തുടർച്ചയായാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ പമ്പയിൽ യോഗം വിളിച്ച് ചേർത്തത്.
യോഗത്തിൽ പ്രധാനമായും ഊന്നൽ നൽകിയത് റോഡ് സുരക്ഷക്കാണ്. പത്തനംതിട്ട ജില്ല പോലീസ് സൂപ്രണ്ട് ഇക്കാര്യത്തിൽ സമർപ്പിച്ച നിർദേശങ്ങൾ യോഗം അംഗീകരിച്ചു. മണ്ഡല കാലത്തിനു മുമ്പ് റോഡുകളുടെ പണി തീർക്കാൻ ഉഗ്യോഗസ്ഥർക്ക് നിർദേശം നൽകി. പമ്പയിലേക്കെത്തുന്ന ദേവസ്വം ബോർഡിന്റെ കൈവശമുള്ള നാലര കിലോമീറ്റർ റോഡ് വിട്ട് തരികയാണെങ്കിൽ ആ റോഡിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുക്കാമെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചതായും മന്ത്രി പറഞ്ഞു.
450 കോടിയോളം രൂപയുടെ ശബരിമല പാക്കേജാണ് സർക്കാർ തയ്യാറാക്കുന്നത്. റോഡ് സുരക്ഷയ്ക്കായി 15 കോടി രൂപയും വകയിരുത്തും. മുൻ വർഷങ്ങളിലെ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാകും. റോഡ് മാർക്കിങ്ങ്, ദിശാ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ ഒരേ സമയം നടപ്പാക്കും. മേഖലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപണികളും നവംബർ മാസത്തോടെ പൂർത്തിയാക്കും. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് റോപ്പ് വേ എന്ന നമ്മുടെ സ്വപ്നവും യാഥാർത്ഥ്യമാക്കണം. കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുമായുള്ള ചർച്ചയിൽ ഇക്കാര്യം നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ പറഞ്ഞു.
എം.എൽ.എമാരായ പഴകുളം മധു, കെ യു ജനീഷ് കുമാർ, സി വി ശാന്തകുമാർ, റോണി കെ ബേബി, എം ജെ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, ജില്ല കലക്ടർ എ നിസാമുദ്ദീൻ, പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി വി ആർ വിനോദ്, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ
തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.