Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഐ അധിഷ്ഠിത എക്സിക്യൂട്ടീവ് വിദ്യാഭ്യാസത്തിന് എസ്‌പിജെഐഎംആറും ഗ്രേറ്റ് ലേണിംഗും കൈകോർക്കുന്നു

27 Jul 2026 13:30 IST

രെഹ്ന

Share News :

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത എക്സിക്യൂട്ടീവ് വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനായി ഭാരതീയ വിദ്യാഭവന്റെ എസ്.പി. ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് പ്രമുഖ ആഗോള എഡ്ടെക് പ്ലാറ്റ്‌ഫോമായ ഗ്രേറ്റ് ലേണിംഗുമായി കൈകോർക്കുന്നു. തൊഴിൽ രംഗത്തുള്ള പ്രൊഫഷണലുകൾക്ക് എഐ സാങ്കേതികവിദ്യയെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബിസിനസ് പരിവർത്തനത്തിനും നേതൃത്വത്തിനും ആവശ്യമായ കഴിവുകൾ വികസിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. 


എഐയെ മനസ്സിലാക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അതിന്റെ ഉത്തരവാദിത്തപരമായ പ്രയോഗം, നിർവഹണം, വ്യാപനം, ബിസിനസ് മൂല്യസൃഷ്ടി എന്നിവയിൽ പ്രാപ്തരാക്കുന്ന രീതിയിലാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എസ്‌പിജെഐഎംആർ അധ്യാപകരും ഗ്രേറ്റ് ലേണിംഗിലെ വ്യവസായ വിദഗ്ധരും ചേർന്നാണ് പരിശീലനം നൽകുക. വിവിധ മേഖലകളിലെ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് ഈ പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻകൂർ കോഡിംഗ് പരിജ്ഞാനം ആവശ്യമില്ല.


ഏഴ് മാസത്തെ ‘എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ എഐ ഫോർ ബിസിനസ് ലീഡേഴ്സ്’, ഒമ്പത് മാസത്തെ ‘ചീഫ് ഫിനാൻഷ്യൽ ഓഫീസർ പ്രോഗ്രാം’ അഞ്ച് മാസത്തെ ‘എക്സിക്യൂട്ടീവ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ജനറേറ്റീവ് എഐ ഫോർ മാനേജേഴ്സ്’ എന്നിവയാണ് പുതിയ പോർട്ട്ഫോളിയിലുള്ള പ്രധാന കോഴ്‌സുകൾ. എ ഐ സ്ട്രാറ്റജി, മെഷീൻ ലേണിംഗ്, ജനറേറ്റീവ് എ ഐ, ഡാറ്റാ അനലിറ്റിക്സ്, എ ഐ ഗവർണൻസ്, ഫിനാൻസ് ട്രാൻസ്ഫോർമേഷൻ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയ പരിശീലനം, ലൈവ് ഓൺലൈൻ ക്ലാസുകൾ, കേസ് സ്റ്റഡി അധിഷ്ഠിത പഠനം, പ്രോജക്ടുകൾ, മെന്ററിംഗ്, ക്യാമ്പസ് ഇമ്മർഷൻ എന്നിവയിലൂടെ നൽകും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എസ്‌പിജെഐഎംആർ സർട്ടിഫിക്കറ്റും തിരഞ്ഞെടുക്കപ്പെട്ട കോഴ്‌സുകൾക്ക് എക്സിക്യൂട്ടീവ് അലുംനി പദവിയും ലഭിക്കും.

Follow us on :

More in Related News