Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ പ്രക്ഷേപണ ദിനാചരണത്തിന്റെ ഭാഗമായി 'റേഡിയോ സുഹൃദ് സംഗമം' സംഘടിപ്പിച്ചു

23 Jul 2026 13:32 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ദേശീയ പ്രക്ഷേപണ ദിനാചരണത്തിന്റെ ഭാഗമായി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂളിലെ സ്പീക്ക് ഈസി ക്ലബ്ബിന്റെ-ന്റെ ആഭിമുഖ്യത്തിൽ 'റേഡിയോ സുഹൃദ് സംഗമം' സംഘടിപ്പിച്ചു. റേഡിയോയുടെ ചരിത്രം, സാമൂഹിക പ്രസക്തി, ജനങ്ങളുമായുള്ള ആത്മബന്ധം എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

പരിപാടി റേഡിയോ സ്ഥിരം ശ്രോതാവും ദേവകി അമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ കോളേജ്, ചേലേമ്പ്രയിലെ അധ്യാപക വിദ്യാർഥിനിയുമായ ദിയ കാർത്തിക പി. ഉദ്ഘാടനം ചെയ്തു.


ഡിജിറ്റൽ യുഗത്തിലും വിശ്വാസ്യതയും ജനകീയതയും കൈവിടാത്ത മാധ്യമമാണ് റേഡിയോയെന്നും, അറിവും വിനോദവും ഒരുപോലെ സമ്മാനിക്കുന്ന ഈ മാധ്യമത്തെ പുതിയ തലമുറ കൂടുതൽ അടുത്തറിയണമെന്നും അവർ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ റേഡിയോ അനുഭവങ്ങൾ പങ്കുവെക്കുകയും റേഡിയോ ഗാനങ്ങൾ അവതരിപ്പിക്കുകയും റേഡിയോയുടെ ചരിത്രവും വളർച്ചയും സംബന്ധിച്ച അവതരണങ്ങൾ നടത്തുകയും ചെയ്തു. ദേശീയ പ്രക്ഷേപണ ദിനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.


വിദ്യാർഥി കോർഡിനേറ്റർമാരായ എം. ദേവന, സഞ്ജന, കെ. ശ്രവണ പൗർണമി, കെ. ആയിഷ ഹൈമി, ടി. റിൻഷ ഫാത്തിമ, യു. ആർലറ്റ് ദിവിൻ ദാസ്, പി. മെഹ്റിൻ ഫാത്തിമ, കെ. പി. സുബ്ഹാന, കെ. അദ്വൈത്, പി. മാളവിക, ഫഹീം കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അധ്യാപക കോർഡിനേറ്റർമാരായ കെ. എം. ഇസ്മായിൽ, വസീം അഹ്‌സൻ എന്നിവരും, ദേവകി അമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ കോളേജിലെ അധ്യാപക വിദ്യാർഥികളായ പി. ദിയ കാർത്തിക, ടി. അൻശിദ, ജി. സുകന്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പരിപാടി വിദ്യാർത്ഥികളിൽ മാധ്യമ അവബോധവും ആശയവിനിമയ നൈപുണ്യവും വളർത്തുന്നതിന് സഹായകമായി.

Follow us on :

More in Related News