Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒറ്റ ലോഗിൻ നിരവധി സേവനങ്ങൾ ; 'സിംഗിൾ സൈൻ-ഓൺ' സംവിധാനവുമായി റവന്യൂ വകുപ്പ്

23 Jul 2026 11:33 IST

Jithu Vijay

Share News :

തിരുവനന്തപുരം : സംസ്ഥാന റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകേന്ദ്രിതവും കാര്യക്ഷമവും വേഗത്തിലുമാക്കുന്നതിനായി വകുപ്പ് ഉദ്യോഗസ്ഥർക്കായി 'സിംഗിൾ സൈൻ-ഓൺ (Single Sign-On - SSO)' സംവിധാനം നടപ്പിലാക്കുന്നു. റവന്യൂ സംവിധാനത്തെ അഴിമതി രഹിതവും വേഗതയേറിയതുമാക്കി മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 'ജൻ പരിചയ്' പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് പോർട്ടൽ നിർമിച്ചിരിക്കുന്നത്. 


 സിംഗിൾ സൈൻ ഓൺ 


സിംഗിൾ സൈൻ-ഓൺ (SSO) എന്നത് ഒരൊറ്റ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ഒന്നിലധികം ഡിജിറ്റൽ സേവനങ്ങളിലേക്ക് സുരക്ഷിതമായി പ്രവേശിക്കാൻ സഹായിക്കുന്ന സംവിധാനമാണ്. ഇതോടെ റവന്യൂ ഉദ്യോഗസ്ഥർക്ക് വെവ്വേറെ യൂസർ ഐ.ഡിയും പാസ് വേർഡും ഉപയോഗിക്കാതെ തങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ ഐ.ഡി വഴി ഒറ്റത്തവണ ലോഗിൻ ചെയ്ത് വിവിധ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. പാസ് വേർഡുകൾ മറന്നുപോകുന്നതും ഓരോ സേവനത്തിനും പ്രത്യേക ലോഗിൻ ചെയ്യേണ്ടി വരുന്നതും വഴിയുള്ള സമയനഷ്ടവും ഫയൽ നീക്കങ്ങളിലെ കാലതാമസവും ഇല്ലാതാക്കാൻ ഈ പുതിയ സംവിധാനം സഹായിക്കും.


 ഭൂമി സംബന്ധമായ സേവനങ്ങൾ, ഡിജിറ്റൽ റവന്യൂ കാർഡ്, എച്ച്.ആർ.എം.സ്, കെ.ബി.ടി., എസ്.എസ്.പി., പ്രവാസി മിത്രം, അലർട്ട്, കോവിഡ് എക്സ്ഗ്രേഷ്യ, എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര പോർട്ടൽ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പടുത്തിയിട്ടുള്ള പ്രധാന സേവനങ്ങൾ. ബാക്കിയുള്ള എല്ലാ റവന്യൂ ആപ്ലിക്കേഷനുകളും ഈ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. 

റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് പുതിയ ദിശാബോധം നൽകുന്ന ഈ സംരംഭം, ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് റവന്യൂ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാൻ വഴിയൊരുക്കും. സാങ്കേതികവിദ്യയുടെ പ്രയോജനത്തോടെ ജനകേന്ദ്രിതവും സമയബന്ധിതവുമായ സേവനവിതരണം ഉറപ്പാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് സിംഗിൾ സൈൻ-ഓൺ സംവിധാനം.

Follow us on :

More in Related News