Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലായി മഞ്ഞളി ഫാമിലി ട്രസ്റ്റ് വാര്‍ഷികം ആഘോഷിച്ചു.

21 Oct 2025 13:29 IST

Kodakareeyam Reporter

Share News :

നെല്ലായി മഞ്ഞളി ഫാമിലി ട്രസ്റ്റ് വാര്‍ഷികം ആഘോഷിച്ചു.

കൊടകര: നെല്ലായി മഞ്ഞളി ഫാമിലി ട്രസ്റ്റിന്റെ എട്ടാം വാര്‍ഷികവും കുടുംബസംഗമവും മുന്‍ എം.എല്‍.എ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.ഒ. ജോണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വെണ്ടൂര്‍ മഞ്ഞളി ട്രസ്റ്റ് പ്രസിഡന്റ് തമ്പി മഞ്ഞളി, എം.കെ. വര്‍ഗ്ഗീസ് , എം.ജെ. ജോര്‍ജ്ജ് , എം.എ. വര്‍ഗ്ഗീസ് ,ജോസ് ആറ്റുക്കുഴിയില്‍, എം.ആര്‍. റപ്പായി, എം.ആര്‍. ജോസ്, എം.ഡി. ജോര്‍ജ്ജ്, സീക്കോ മഞ്ഞളി, പി.സി. ആനീസ് എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കിട്ടിയവരെയും, കലാകായിക മത്സരങ്ങളില്‍ ഉന്നത വിജയം നേടിയവരെയും, ട്രസ്റ്റിലെ ഏറ്റവും പ്രായംചെന്ന ദമ്പതികളെയും, ഏറ്റവും പ്രായം ചെന്ന അംഗത്തെയും ചടങ്ങില്‍ അനുമോദിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായി.


Follow us on :

More in Related News