Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2026 18:14 IST
Share News :
തൃശൂർ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയേറ്റം . നാളെ രാവിലെ 10 ന് തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 25 വേദികളില്‍ 250 ഇനങ്ങളിലായി 15,000 കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും.
റവന്യൂ മന്ത്രി കെ.രാജൻ സ്വാഗതം പറയും. സർവംമായഎന്ന സിനിമയില്‍ ഡെലുലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ റിയ ഷിബു മുഖ്യാതിഥിയാകും.
കേന്ദ്രസഹസമന്ത്രി സുരേഷ്‌ഗോപി മന്ത്രിമാരായ ഡോ.ആർ.ബിന്ദു, കെ.എൻ.ബാലഗോപാല്‍, പി.രാജീവ്, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെശശീന്ദ്രൻ, പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ.ചിഞ്ചുറാണി, എന്നിവർ പങ്കെടുക്കും.
ഉത്തരവാദിത്വ കലോത്സവമാണ് കലോത്സവത്തിന്റെ ആപ്തവാക്യം. ഇതു സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസസെക്രട്ടറി ഡോ.കെ.വാസുകി നല്‍കും.
ബി.കെ.ഹരിനാരായണൻ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തിന്റെ അവതരണം കലാമണ്ഡലം നിർവഹിക്കും. 14 ന് രാവിലെ 9 ന് 100 വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം പ്രധാന വേദിയായ സൂര്യകാന്തിക്ക് സമീപം അരങ്ങേറും. കിഴക്കൂട്ട് അനിയർ മാരാർ ചെറുശ്ശേരി കുട്ടൻ മാരാർ എന്നിവർ നേതൃത്വം നല്‍കും. 18 ന് വൈകിട്ട് നാലിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
കലോത്സവ നഗരിയിലേക്ക് ആദ്യമെത്തിയ മത്സരാർത്ഥികളെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി
നേരിട്ടെത്തി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.