Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2026 20:56 IST
Share News :
തിരൂരങ്ങാടി : 4000ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന തിരൂരങ്ങാടി ഗവ ഹൈസ്കൂൾ റോഡ് പുനരുദ്ധാരണത്തിലെ അപാകതകൾ സ്കൂൾ കുട്ടികളുടെ ജീവന് ഭീഷണിയാവുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് എറെ കെട്ടിഘോഷിച്ചു തിരൂരങ്ങാടി നഗരസഭ വാർഡ് 9 തിരൂരങ്ങാടി ഗവ ഹൈസ്കൂൾ റോഡ് 200 മീറ്ററോളം കോൺക്രീറ്റ് ചെയ്തെങ്കിലും ഇരു വഷങ്ങളിലും ഇൻറർലോക്കുകൾ പതിക്കുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ഇൻറർലോക്ക് പതിപ്പിക്കുവാൻ ഫണ്ട് അനുവദിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
തിരൂരങ്ങാടി ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന എൽപി സ്കൂളിലേക്കും തിരൂരങ്ങാടി ഗവ ഹൈസ്കൂളിലേക്കും ദിവസവും 4000ത്തിൽ അധികം സ്കൂൾ കുട്ടികൾ ഈ റോഡിലൂടെ നടന്നു പോകുന്നുണ്ട് രണ്ടു വണ്ടികൾ ഒരുമിച്ചു വന്നാൽ സൈഡ് കൊടുക്കാൻ പോലും ഇടമില്ലാത്ത ആഴത്തിലാണ് റോഡിൻ്റെ
ഇരുവശവും. ഇടയ്ക്കിടെ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ വാഹനങ്ങൾ താഴേക്ക് ചാടുകയും ചെയ്യുന്നുണ്ട് സ്കൂൾ കുട്ടികളുടെ ജീവന് ഭീഷണിയായ അശാസ്ത്രീയ പ്രവർത്തി അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യ പ്രവർത്തകനും ആം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയുമായ അബ്ദുറഹീം പൂക്കത്ത് തിരൂരങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി. ഇൻറർലോക്ക് പതിപ്പിക്കുവാൻ ഫണ്ട് ഇല്ലെങ്കിൽ താൽക്കാലികമായി മണ്ണിട്ട് ഗട്ടറുകൾ നികത്തിയെങ്കിലും പ്രശ്നം പരിഹരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു റോഡിൻ്റ അശാസ്ത്രീയ പ്രവർത്തിയിൽ നാട്ടുകാരും വലിയ ആശങ്കയിലാണ്
Follow us on :
Tags:
More in Related News
Please select your location.