Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടിലേക്ക് വഴി വേണം, ഒരു വഴിയും കാണാതെ ഇരുന്ന ഷംലിക്കിൻ്റെ പരാതിക്ക് ഒടുവിൽ പരിഹാരം

15 Jan 2025 18:20 IST

Jithu Vijay

Share News :

തിരുരങ്ങാടി : വീട്ടിലേക്ക് ഓട്ടോയെങ്കിലും കടന്നുപോകാനുള്ള വഴി വേണമെന്ന ആവശ്യവുമായി അംഗ പരിമിതനായ മുഹമ്മദ് ഷംലിക്ക് വീണ്ടും താലൂക്ക് അദാലത്തിൽ. 2024 സെപ്റ്റംബർ അഞ്ചിന് മലപ്പുറത്ത് നടന്ന അദാലത്തിൽ മന്ത്രി എം.ബി. രാജേഷിന് നൽകിയ പരാതിയിൽ തിരുമാനമായിരുന്നെങ്കിലും ഒന്നും നടപ്പായിക്കിട്ടാത്തതിനാൽ ഷംലിക്ക്

താലൂക്ക് തല അദാലത്ത് നടക്കുന്ന

വേങ്ങര കൂരിയാട് ജെംസ് സ്‌കൂളിലെത്തി മന്ത്രി റിയാസിനെ കാര്യങ്ങൾ

ബോധ്യപ്പെടുത്തി.


തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാർഡിലെ അംഗൻവാടിയിലേക്കും 90 ശതമാനം അംഗപരിമിതനായ മുഹമ്മദ് ഷംലിക്കിൻ്റെ വീട്ടിലേക്കും ഓട്ടോയെങ്കിലും കടന്നുപോകാനുള്ള വഴി വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ ഇയാൾക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ തിരൂരങ്ങാടി നഗരസഭ അധികൃതരെ ചുമതലപെടൂത്തിയിരുന്നെങ്കിലും ഒന്നും നടന്നില്ല.


അന്നത്തെ തീരുമാനം നടപ്പാവാതെ വന്നതോടെയാണ് മുഹമ്മദ് ഷാലിക്ക് രക്ഷിതാക്കളോടൊപ്പം നാഷനൽ ഫോറം ഫോ ർ പീപ്പിൾസ് റൈറ്റ്സ് ജില്ല പ്രസി ഡൻറ് അബ്ദുൽ റഹീം പൂക്കത്തിൻ്റെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയത്. മന്ത്രി നഗരസഭ സെക്രട്ടറിയോട് വിശദി കരണം ചോദിക്കുകയും പദ്ധതിയുടെ തുടർ പ്രവർത്തനത്തിനായി എൽ.എസ്.ജി.ഡി ജോ. ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.


തിരുരങ്ങാടി നഗരസഭയിലെ പുനിലത്ത്പാടത്താണ് 90 ശതമാനം ഭിന്നശേഷിക്കാരനായ ഷംലിക്കിന്റെ വീട്. തോടിനു കുറുകെ തടികൾ നിരത്തിവെച്ച പാലവും തോടിന് സമീപത്തുകൂടി വീതി കുറഞ്ഞ വഴിയുമാണ് വിട്ടിലേക്കുള്ളത്.

നടക്കാൻ കഴിയാത്ത ഷംലിക്കിനെ പിതാവ് തോളിലേറ്റിയാണ് പാലം കടക്കുന്നത്. ഷംലിക്കിൻ്റേത് ഉൾപ്പെടെ 25 വീടുകളും 50 കുട്ടികൾ പഠിക്കുന്ന അംഗൻവാ ടിയും ഇവിടെയുണ്ട്. ഈ വഴിയിലൂടെ നടന്നുപോകാൻതന്നെ പ്രയാസമായതിനാൽ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.



Follow us on :

More in Related News