Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 18:50 IST
Share News :
മുക്കം:മുത്തപ്പൻപുഴയിൽ കാട്ടാനക്കൂട്ടം വിളയാട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു .ജനവാസേ ഖലയിലേക്ക് കടന്ന് കയറ്റം ഭീഷണി നേരിടുകയാണ് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുത്തപ്പൻപുഴ കളരിക്കലിന് സമീപം മുണ്ടത്താനത്ത് ലൂയീസിൻ്റെ വാഴത്തോട്ടത്തിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം കയറി 500 കുല വന്ന വാഴകൾ നശിപ്പിച്ചു. മറ്റു കൃഷികളും വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ കൃഷിസ്ഥലം സന്ദർശിച്ച് സർക്കാരിനോട് അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്..
കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവഞ്ഞിപുഴ കടന്നുവന്ന ആനക്കൂട്ടം സോളാർ ഫെൻസിങ്ങ് ചവിട്ടിമറിച്ചാണ് കൃഷിയിടത്തിൽ കയറിയത്.. ആനശല്യം ഈ പ്രദേശത്ത് വ്യാപകമായതിനാൽ വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്.മേലെ മുത്തപ്പൻപുഴ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച ഫെൻസിംഗ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി.എന്നാൽ അത് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടി വനം വകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ല. പെൻസിംഗ് പ്രവർത്തിക്കാത്തതാണ് കാട്ടാനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതിന് മുഖ്യകാരണമായി കർഷകർ പരാതിപറയുന്നത്. കാട്ടാനക്കൂട്ടം വ്യാപകമായികൃഷി നശിപ്പിച്ച കർഷകന് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും, കാട്ടാനകളെ ഉൾകാട്ടിലേക്ക് കയറ്റി വിടുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും വാർഡ് മെമ്പർ മഞ്ചു ഷിബിൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടുയു.യുഡിഎഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർ മണ്ണിൽ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടോമി കൊന്നക്കൽ,ഗ്രാമ പഞ്ചായത്തംഗം മഞ്ചു ഷിബിൻ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.എൻ സുരേഷ്,കർഷക കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ബേബിച്ചൻ കൊച്ചു വേലിക്കകത്ത്,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജോ പടിഞ്ഞാറെകൂറ്റ്,പൗളിൻ മാത്യു,ഷിബിൻ കുരീക്കാട്ടിൽ,പുരുഷൻ നെല്ലിമൂട്ടിൽ,മാത്യു ചൂരത്തൊട്ടിയിൽ,റോയി മനയാനിയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു
Follow us on :
Tags:
More in Related News
Please select your location.