Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 21:51 IST
Share News :
മുക്കം: പൂവാറം തോടിൽ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ പറഞ്ഞു. . പ്രദേശത്തെ വിലങ്ങുപാറ ബാബുവിന്റെ വീട്ടിലെ സി.സി ടി.വി കാമറയിലാണ് ബുധനാഴ്ച പുലർച്ചെ പുലിയുടെ ദൃശ്യം പതിഞ്ഞത്. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി . പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള നീക്കം നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി.ആർ.ആർ. ടി അംഗങ്ങളും സ്ഥലത്ത് പരിശോധനക്കെത്തി.
വനത്തിൽ നിന്ന് ഒന്നര കി.മീ അകലെയാണ് ബാബുവിന്റെ വീട്. ഇന്നലെ രാത്രിയാണ് പുലി സാന്നിധ്യം വീണ്ടും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പ്രദേശ വാസികൾ ഭീതിയിലാണ് .കഴിഞ്ഞ ജനുവരിയിൽ പൂവാറം തോട് നിന്ന് വനം വകുപ്പ് കൂട് വെച്ച് പുലിയെ പിടികൂടിയിരുന്നു. വീണ്ടും കൂട് ഒരുക്കി പുലിയെ പിടികൂടാനുള്ള പദ്ധതിയിലാണ് വനവകുപ്പ്.
Follow us on :
Tags:
More in Related News
Please select your location.