Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിൽ പൊട്ടിവീണ മാവിൻ ചില്ലകളിലെ മാങ്ങകൾ പറിച്ചെടുക്കുന്നതിനിടയിൽ കെ.എസ്ആർടിസി ബസ്സ് ഇടിച്ച് കയറി മൂന്ന് പേർക്ക് പരിക്കേറ്റു.

25 Mar 2025 10:38 IST

UNNICHEKKU .M

Share News :


മുക്കം: റോഡിലേക്ക് പൊട്ടി വിണമാവിൻ ചില്ലകളിലെ മാങ്ങകൾ പറിച്ചെടക്കുന്നതിൽ കെ എസ് ആർടിസി സ്വിഫ്റ്റ് ബസ്സ് ഇടിച്ച് കയറി മൂന്ന് പേർക്ക് പരിക്കേറ്റു.  ദേശീയ പാത 766 ൽ അമ്പായത്തോട് ചൊവ്വാഴ്ച്ച പുലർച്ചെ 5 മണിയോടെയാണ്അപകടം.റോഡിലേക്ക് ഒടിഞ്ഞു വീണ മാവിൻ്റെ കൊമ്പിൽ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആളുകൾക്കിടയിലേക്ക് ബസ്സ് പാഞ്ഞുകയറുകയായിരുന്നു.

താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂർ (53),കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരുക്ക് ഏറ്റത്.

ഇവർക്ക് താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിൻ്റെ പരിക്ക് സാരമുള്ളതാണ്.ബിബീഷ് സുഹൃത്തിനൊപ്പം സ്കൂട്ടറിലും, സതീഷ് കുമാർ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുംമ്പോൾ മാങ്ങ ശേഖരിക്കാൻ വാഹനങ്ങൾ നിർത്തിയതായിരുന്നു..ഓടിയെത്തിയ നാട്ടുകാരും, യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ . എസ്. ആർടിസി . ബസ്സാണ് അപകടത്തിൽപ്പെട്ടത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News