Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് അന്തരിച്ചു

03 Feb 2026 12:43 IST

NewsDelivery

Share News :

ചെന്നൈ: സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം.

1985-ൽ ജനകീയ കോടതി എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആരാധകർ ഹൃദയത്തിലേറ്റി.

വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.

Follow us on :

More in Related News