Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നവജീവനം പദ്ധതിക്ക് തുടക്കം കുറിച്ചു.

25 Mar 2025 15:15 IST

enlight media

Share News :

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ JRC യൂണിൻ്റെ നേതൃത്വത്തിൽ നവജീവനം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. സാമ്പത്തീകമായി പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി നല്ല വസ്ത്രങ്ങളുടെ ശേഖരണം നടത്തി. പ്രത്യേകം മുറിയിൽ സജ്ജീകരിച്ച് അവർക്ക് ഇഷ്ടമുള്ളത് അവർ തന്നെ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ PTA പ്രസിഡണ്ട് മുസ്തഫ ചാലുപറമ്പിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രമോദ് അവുണ്ടിതറയ്ക്കലും ചേർന്ന് നിർവ്വഹിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ മാഷ്, SRG കൺവീനർ P K ശശികുമാർ, സ്റ്റാഫ് സെക്രട്ടറി ടി കെ ജയദേവ് , അധ്യാപകരായ ശ്രീകാന്ത്, അരുൺ ലാൽ, വിനീഷ്, മനോജ്, സിന്ധു, ചിഞ്ചു ജോർജ്, ശ്വേത, ജിൽസി, ജീനാംബിക, ദേവകി PTA അംഗങ്ങളായ സലീന അഷറഫ് ഷൈല ഭാനു എന്നിവർ സന്നിഹിതരായിരുന്നു. ജെ ആർ സി കൗൺസിലറായ കെ കെ മീനാംബിക സ്വാഗതവും പി എൻ ബീന നന്ദിയും പറഞ്ഞു.



Follow us on :

More in Related News