Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2025 20:07 IST
Share News :
തലയോലപ്പറമ്പ്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തലയോലപ്പറമ്പ്
പാണ്ടൻചിറയിൽ ബിജോ ജോൺ (26)നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയി പിറവത്തുള്ള ഇയാളുടെ കുടുംബ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തലയോലപ്പറമ്പ്
സ്വദേശിയായ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മൊബൈൽ ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വോഷണത്തിൽ 16 കാരിയെ കണ്ടെത്തുകയുമായിരുന്നു. തുടർന്നാണ് പീഡനവിവരം അറിയുന്നതും പ്രതിയെ പിടികൂടിയതും. ചൊവ്വാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.