Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2026 14:47 IST
Share News :
കോട്ടയം: അയ്യപ്പ സംഗമത്തിൻ്റെ കണക്കുമായി ബന്ധപ്പെട്ട് വിശദീകരണം നടത്തേണ്ടത് ദേവസ്വം ബോർഡാണെന്ന് മന്ത്രി വി എൻ വാസവൻ. സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്തത് ബോർഡ് ആണ്. ബോർഡ് ഇക്കാര്യത്തിൽ മറുപടി പറയുമെന്നും മന്ത്രി.അഡ്വാൻസ് പൈസ തിരിച്ചു കൊടുത്തു എന്നാണ് കിട്ടിയ മറുപടി. സ്പോൺസറുടെ പൈസ കൊണ്ടാണ് പരിപാടി നടന്നത്. ഞാൻ കൈകാര്യം ചെയ്യാത്ത കാര്യത്തെ കുറിച്ച് എങ്ങനെ മറുപടി പറയും. സഭയിൽ പറഞ്ഞതിൽ തെറ്റില്ല. അവർ രേഖാമൂലം തന്നതാണ് പറഞ്ഞത്. സ്വയം ഭരണാധികാരം ഉള്ള സംവിധാനം ആണ്. ഞാൻ കണക്കിൽ ഒന്നിലും ഇടപെട്ടിട്ടില്ല. കണക്കിൽ പിശക് ഉണ്ടേൽ കോടതി പറയട്ടെ. അന്വേഷണം നടത്തണം എന്ന് കോടതി പറഞ്ഞാൽ അന്വേഷിക്കും. നന്ദഗോവിന്ദം ഭജന സംഘത്തെ അവിടെ ക്ഷണിച്ചിട്ടില്ല. താൻ അയ്യപ്പ സംഗമത്തിൽ എത്തുന്നതിനു മുമ്പ് ഒരു ഭജൻ നടന്നിരുന്നു. എന്നാൽ അത് നന്ദഗോവിന്ദം ഭജൻസിന്റേതാണോ എന്ന് തനിക്കറിയില്ല എന്ന് മന്ത്രി പറഞ്ഞു. കലാപരിപാടികൾക്ക് അടക്കം പണം നൽകുന്നത് ദേവസ്വം ബോർഡ് ആയതിനാൽ തനിക്ക് ഈ കാര്യങ്ങൾ തിരക്കാറില്ല എന്നും മന്ത്രി പറഞ്ഞു. പശ്ചാത്തല സംവിധാനം ഒരുക്കുക മാത്രം ആണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Follow us on :
More in Related News
Please select your location.